നാഗ്പുര്‍: ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പുരിലേറ്റ തിരിച്ചടിയില്‍ ഞെട്ടി ബിജെപി നേതൃത്വം. നാഗ്പുര്‍ ജില്ലയിലെ പഞ്ചായത്ത് സമിതി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. ഒരു ചെയര്‍പേഴ്സനെ പോലും ജയിപ്പിക്കാനാകാത്ത ബിജെപിക്ക് മൂന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനം മാത്രംമാണ് നേടാനായത്.
സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവരുടെ തട്ടകം കൂടിയാണ് നാഗ്പുര്‍. 13 ചെയര്‍പേഴ്സണ്‍ പദവികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. 13 ല്‍ എട്ട് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പോസ്റ്റുകളിലും വിജയിച്ചു. എന്‍സിപി മൂന്ന് ചെയര്‍പേഴ്സണ്‍ പോസ്റ്റുകളും ശിവസേന ഒന്നും സ്വന്തമാക്കി.
സാവോനര്‍, കല്‍മേശ്വര്‍, പാര്‍സിയോനി, മൗദ, കാംപ്റ്റി, ഉംരെദ്, ഭിവാപൂര്‍, കുഹി, നാഗ്പൂര്‍ റൂറല്‍ എന്നീ പഞ്ചായത്ത് സമിതി ചെയര്‍പേഴ്സണ്‍ പദവികളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കതോള്‍, നര്‍ഖെഡ്, ഹിംഗന എന്നിവടങ്ങളില്‍ എന്‍സിപിയും രാംതെകില്‍ ശിവസേനയും ജയിച്ചു. രാംതെകില്‍ ജയിച്ച ചെയര്‍പേഴ്സണ്‍ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷക്കാരനാണ്.
ഗ്രാമപഞ്ചായത്തുകളിലെ സര്‍പഞ്ച്, അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച നടന്നിരുന്നു. ഇന്ന് അതിന്റെ ഫലം പ്രഖ്യാപിക്കും. അതുപോലെ ജില്ലാ പരിഷത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും ഇന്നുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.