ദുബായ് പോലീസിന് 100 എസ് യു വികള്‍ സംഭാവന നല്‍കി സ്വദേശി ബിസിനസുകാരന്‍ ഖലാഫ് അല്‍ ഹബ്തൂർ

ദുബായ് പോലീസിന് 100 എസ് യു വികള്‍ സംഭാവന നല്‍കി സ്വദേശി ബിസിനസുകാരന്‍ ഖലാഫ് അല്‍ ഹബ്തൂർ

ദുബായ് : എമിറേറ്റിലെ പോലീസ് സേനയ്ക്ക് 100 എസ് യു വികള്‍ സംഭാവന ചെയ്ത് എമിറാത്തി ബിസിനസുകാരനായ ഖലാഫ് അല്‍ ഹബ്തൂർ. മിസ്തുബിഷി പജേറോ എസ് യു വികള്‍ കൈമാറിയത്. ദുബായ് ഡൗൺടൗണിലെ ഹബ്‌തൂർ പാലസിന് പുറത്ത് നിരത്തിയിരിക്കുന്ന പുതിയ പട്രോൾ കാറുകളുടെ ചിത്രങ്ങൾ ദുബായ് പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 


പോലീസിന്‍റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കേണ്ടത് തന്‍റെ കടമയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അൽ ഹബ്തൂർ ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ ഖലാഫ് അല്‍ ഹബ്തൂർ പറഞ്ഞു. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറി ഖലാഫ് അല്‍ ഹബ്തൂറിനെ അഭിനന്ദിച്ചു. സേനയുടെ പട്രോളിംഗിൽ ഈ വാഹനങ്ങൾ ഒരു മുതല്‍കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴി‍ഞ്ഞ ഏപ്രിലില്‍ യുഎഇയുടെ വൺ ബില്യൺ മീൽസ് കാമ്പെയ്‌നിന് 10 മില്യൺ ദിർഹം (2.7 മില്യൺ ഡോളർ) അൽ ഹബ്തൂർ സംഭാവന നൽകിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.