കേരള വിസി നിയമനം; സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ നീട്ടി

കേരള വിസി നിയമനം; സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ നീട്ടി

തിരുവനന്തപുരം: കേരള സർവകലാശാലയുടെ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നീട്ടി.

ഗവർണർ നേരിട്ട് വിസി യെ നിയമിക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയാണ് സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടിയാണ് നീട്ടി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. നവംബർ നാലിനു നിലവിലുള്ള വിസി യുടെ കാലാവധി അവസാനിക്കും. 

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ചാൻസലറുടെ പ്രതിനിധിയേയും യുജിസി പ്രതിനിധിയേയും ഉൾപ്പെടുത്തി സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് കമ്മിറ്റി രൂപീകരിച്ചത്.  

ഗവർണർ നിരന്തരം ആവശ്യപ്പെട്ടിട്ടും സെനറ്റ് പ്രതിനിധിയെ നൽകാൻ സർവ്വകലാശാല തയ്യാറായില്ല. 11ന് ചേർന്ന സെനറ്റ് യോഗം ക്വാറമില്ലാതെ പിരിഞ്ഞു. നവംബർ നാലിന് സെനറ്റ് യോഗം ചേർന്നു പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. 

അതിനിടെ കഴിഞ്ഞ സെനറ്റിൽ പങ്കെടുക്കാത്ത ഗവർണറുടെ പ്രതിനിധികളായ 15 അംഗങ്ങളെ സെനറ്റിൽ നിന്നും ഗവർണർ നീക്കംചെയ്തു. അവർക്ക് പകരക്കാരൻ നിയമിക്കുന്ന കാര്യം പരിഗണനയിലാണ്.

ഈ പ്രത്യേക സാഹചര്യത്തിൽ പൂർണ്ണ കമ്മിറ്റിക്ക് പ്രവർത്തിക്കുന്നതിന് സമയം ലഭിക്കുന്നതിനുവേണ്ടിയാണ് കമ്മിറ്റിയുടെ കാലാവധി വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടത്.

സർവകലാശാല നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മിറ്റിക്ക് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. വിശേഷാൽ സാഹചര്യത്തിൽ, ഗവർണറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.