ഷെഹാന്‍ കരുണ തിലകെയ്ക്ക് ബുക്കര്‍ പുരസ്‌കാരം

ഷെഹാന്‍ കരുണ തിലകെയ്ക്ക് ബുക്കര്‍ പുരസ്‌കാരം

ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ’ എന്ന തന്റെ രണ്ടാം നോവലാണ് 47 വയസുകാരനായ ഷെഹാനെ പുരസ്കാരത്തിന് അർഹനാക്കിയത്.

50,000 പൗണ്ടാണു സമ്മാനത്തുക. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണ് ഇത്. 2010ൽ പുറത്തിറങ്ങിയ ‘ചൈനമാൻ: ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാന്റെ ആദ്യ നോവൽ.

യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകൾക്ക് നൽകുന്ന പുരസ്കാരമാണു ബുക്കർ പ്രൈസ്. ഇത്തവണ 6 പേർ ഫൈനൽ റൗണ്ടിലെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.