റിയാദ്: ഉക്രൈന്‍ വിഷയത്തില്‍ റഷ്യയെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തില്‍ സൗദി അറേബ്യ അമ്പരന്നുവെന്ന് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ.ഇത്തരം ആരോപണങ്ങള്‍ ഉക്രൈന്‍ സർക്കാർ ഉന്നയിച്ചിട്ടില്ലെന്ന് ഖാലിദ് രാജകുമാരന്‍ പറഞ്ഞു. രാജ്യം നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുളള പ്രസിഡന്‍റ് വ്ളോദിമിർ സെലന്‍സ്കിയുടെ സന്ദേശം അദ്ദേഹം റീ ട്വീറ്റ് ചെയ്തു. നവംബറിൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആരോപണങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒപെക് ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. എന്നാല്‍ ചിലർ രാജ്യം റഷ്യയ്ക്കൊപ്പം നില്‍ക്കുന്നതായി ആരോപണം ഉന്നയിക്കുന്നു. ഇറാനും ഒപെകിലെ അംഗമാണ്. ഇതിനർത്ഥം രാജ്യം ഇറാനൊപ്പം നില്‍ക്കുന്നുവെന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചതായും ഉക്രൈയിനിന്‍റെ പ്രാദേശിക സമഗ്രതയെയും യുഎൻ ജനറൽ അസംബ്ലിയിലെ പ്രമേയത്തെയും പിന്തുണച്ചതിന് നന്ദിയുണ്ടെന്നും സെലെൻസ്‌കി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. സൗദി അറേബ്യ 400 ബില്യണ്‍ ഡോളറിന്‍റെ മാനുഷിക സഹായ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.