പന്ന്യന്‍ രവീന്ദ്രന്‍ സ്വയം ഒഴിവായി. പ്രായപരിധി 75 വയസ് എന്ന നിര്‍ദേശത്തില്‍ തട്ടി കെ.ഇ ഇസ്മായില്‍, എന്‍.അനിരുദ്ധന്‍ എന്നിവര്‍ക്ക് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാകേണ്ടി വന്നു.
വിജയവാഡ: നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പുതുമുഖങ്ങള്‍. കെ രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ്, ജെ.ചിഞ്ചുറാണി എന്നീ മന്ത്രിമാര്‍ക്കു പുറമേ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്.
മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സംസ്ഥാന നേതൃത്വം വെട്ടി.
പ്രായപരിധി 75 വയസ് എന്ന നിര്‍ദേശത്തില്‍ തട്ടി കെ.ഇ ഇസ്മായില്‍, എന്‍.അനിരുദ്ധന്‍ എന്നിവര്‍ക്ക് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാകേണ്ടി വന്നു. പന്ന്യന്‍ രവീന്ദ്രന്‍ സ്വയം ഒഴിയാന്‍ താത്പര്യം അറിയിച്ചു. ഇവരെ കൂടാതെ ടി.വി ബാലന്‍, സി.എന്‍ ജയദേവന്‍, എന്‍.രാജന്‍ എന്നിവരും ഒഴിവായി. എങ്കിലും കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലുള്ളവരുടെ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.
വി.എസ് സുനില്‍കുമാറിന്റെ പേര് ടി.ആര്‍ രമേശ്കുമാര്‍ നിര്‍ദേശിച്ചെങ്കിലും നേതൃത്വം പിന്തുണച്ചില്ല. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാവും.
പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി. രാജക്കെതിരെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം വിമര്‍ശനം ഉന്നയിച്ചു. ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്ന് മന്ത്രി പി പ്രസാദാണ് ആരോപിച്ചത്.
നേതൃ പദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. പദവികള്‍ അലങ്കാരമായി കൊണ്ടു നടക്കരുത്. യുദ്ധം തോല്‍ക്കുമ്പോള്‍ സേനാ നായകര്‍ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വ്യക്തമാക്കി.
കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരളം ഘടകം ആവശ്യമുയര്‍ത്തി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.