ഭോപ്പാല്‍: സദ്ദാം എന്ന മൂന്നു വയസുകാരന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മിഠായി കഴിക്കാന്‍ അനുവദിക്കാത്ത അമ്മയ്‌ക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സദ്ദാം പെട്ടന്ന് താരമായത്. തനിക്ക് ചോക്ലേറ്റ് തരാത്ത അമ്മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവന്റെ ആവശ്യം.
സബ് ഇന്‍സ്‌പെക്ടറായ പ്രിയങ്ക നായകിനോടാണ് കുട്ടി പരാതി പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പരാതി കേട്ട് ചിരിയടക്കാന്‍ പ്രയാസപ്പെട്ടന്നാണ് സബ് ഇന്‍സ്‌പെക്ടറുടെ പ്രതികരണം. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയില്‍ ദെദ്തലായി പോലീസ് സ്റ്റേഷനിലാണ് ഈ രസകരമായ സംഭവമുണ്ടായത്.
മിഠായി തര്‍ക്കത്തില്‍ അമ്മയോട് പിണങ്ങിയ സദ്ദാം കേസുകൊടുക്കാന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. അമ്മ മിഠായി മോഷ്ടിച്ചെന്നും തന്നെ അടിച്ചെന്നുമാണ് കക്ഷിയുടെ പരാതി. എന്നാല്‍ മിഠായി ചോദിച്ചപ്പോള്‍ കുട്ടിയുടെ കവിളില്‍ തൊട്ട് ലാളിക്കുകയാണ് അമ്മ ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.
രസകരമായ വീഡിയോ വൈറലായതോടെ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര കുട്ടിയോട് വിഡിയോ കോളിലൂടെ സംസാരിച്ചു. ദീപാവലിയുടെ ഭാഗമായി മിഠായി അയച്ചുതരാമെന്ന് മന്ത്രി കുട്ടിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.