എറണാകുളം -അങ്കമാലി അതിരൂപത വിമത വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസ്: അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ നടപടി തുടങ്ങി

എറണാകുളം -അങ്കമാലി അതിരൂപത വിമത വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസ്: അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ നടപടി തുടങ്ങി

കൊച്ചി : എറണാകുളം -അങ്കമാലി അതിരൂപതയിലെ വിമത വൈദികരായ 23 പേരെ  പദവികളിൽ നിന്നും പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ ചൊവ്വാഴ്ച അതിരൂപതാ കാര്യാലയത്തിൽ വന്ന് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററായ മാർ ആൻഡ്രുസ് താഴത്തിനെ ബോധിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  വത്തിക്കാനിൽ നിന്നും വൈദികർക്ക്  കത്ത് നൽകി. ഇതനുസരിച്ച് നോട്ടീസ് കിട്ടിയ വൈദികർ അതിരൂപതാ ആസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. 

ആരാധനക്രമ തര്‍ക്കത്തിൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വത്തിക്കാൻ കാര്യാലയം ആവർത്തിച്ചതായി അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്  മാർ ആൻഡ്രൂസ് താഴത്ത് ഈയിടെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. തുടക്കത്തിൽ അനുനയനത്തിന്റെ പാത സ്വീകരിച്ച അഡ്മിനിസ്ട്രേറ്റർ പിന്നീട് അച്ചടക്ക നടപടികളിലേക്ക് കടക്കുകയായിരുന്നു.

അതിരൂപത ആസ്ഥാനത്ത്  ചില വിമത സംഘടനകൾ ഉപരോധ സമരം പ്രഖ്യാപിച്ച അവസരത്തിൽ അതിരൂപത അധികാരികൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്‍ച    ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടി പോലീസ് സംരക്ഷണം പിൻവലിക്കാൻ അധികാരികൾ പോലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വൈദികർ നൽകുന്ന വിശദീകരണം തൃപ്തികരമല്ല എങ്കിൽ ഇപ്പോഴുള്ള അധികാര സ്ഥാനങ്ങളിൽ നിന്നും അവരെ മാറ്റി നിറുത്തുന്നതായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.