ടെക്‌സാസില്‍ അഞ്ച് വയസുള്ള മകളെ കഴുത്തറുത്തു കൊലപ്പെടുത്തിയ അമ്മക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ കേസ്

ടെക്‌സാസില്‍ അഞ്ച് വയസുള്ള മകളെ കഴുത്തറുത്തു കൊലപ്പെടുത്തിയ അമ്മക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ കേസ്

ടെക്‌സാസ്: 'അവള്‍ ഭയങ്കര ശല്യമായിരുന്നു'- അഞ്ച് വയസുള്ള സ്വന്തം മകളെ കുത്തിക്കൊല്ലാന്‍ മെലീസ ടൗണ്‍ എന്ന സ്ത്രീ കണ്ടെത്തിയ ന്യായമാണിത്. ടെക്‌സാസിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് കത്തിയുപയോഗിച്ച് ടൗണ്‍ മകളുടെ കഴുത്തറുത്തത്. അതുകൊണ്ടും ദേഷ്യം തീരാഞ്ഞ് കുട്ടിയുടെ മുഖത്തും മറ്റും കത്തി കൊണ്ട് മുറിവേല്‍പ്പിച്ചു.

ഇതിനുശേഷം ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. മകള്‍ക്ക് പരിക്കേറ്റെന്നും വീല്‍ചെയര്‍ വേണമെന്നും നഴ്‌സിനോട് ആവശ്യപ്പെട്ടു. ഒരു ലോണ്‍ട്രി ബാഗില്‍ പൊതിഞ്ഞ നിലയിലാണ് നഴ്‌സ് കുട്ടിയെ കണ്ടത്. കഴുത്തില്‍ കത്തികൊണ്ട കുത്തിയ പാടും മറ്റും കണ്ടതോടെ അവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് പിടിച്ചപ്പോള്‍ ടൗണിന്റെ കൈവശം രക്തം പുരണ്ട കത്തിയുണ്ടായിരുന്നു. കുട്ടിയുടെ ജീവന്‍ അവസാനിപ്പിക്കാന്‍ ബോധപൂര്‍വം എടുത്ത തീരുമാനമാണിതെന്ന് അവര്‍ പൊലീസിനോട് സമ്മതിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.