അബുദബി: വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബാംഗങ്ങള്‍ക്ക് ചെല്‍ഡ് കാർ സീറ്റർ നല്‍കി അബുദബി പോലീസ്. ജീവകാരുണ്യ പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന സംരംഭത്തിന്‍റെ ഭാഗമായാണ് ഇത്.
എമിറേറ്റ്സ് റെഡ് ക്രസന്‍റ് അതോറിറ്റിയുടെയും എമിറേറ്റ്സ് മോട്ടോർ കമ്പനിയുടെയും സഹകരണത്തോടെയാണ് "ബെഞ്ചസ് ഓഫ് ഗുഡ്" എന്ന സംരംഭം നടപ്പിലാക്കിയത്.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും വാഹനങ്ങളിൽ കുട്ടികൾക്ക് സുരക്ഷിത ഇരിപ്പിടം നിർബന്ധമാക്കുന്ന സംസ്കാരം പ്രചരിപ്പിക്കാനുമാണ് ശ്രമമെന്ന് അബുദാബി പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹിമൈരി ഊന്നിപ്പറഞ്ഞു
അപകടങ്ങള്‍ മൂലമുണ്ടാകുന്ന പരുക്കുകളും മരണങ്ങളും കുറയ്ക്കുന്നതിന് എല്ലാ വാഹനങ്ങളിലും ചൈല്‍ഡ് കാർ സീറ്ററുകള്‍ ഘടിപ്പിക്കണം.ചെറിയ കുട്ടികളെ ചൈൽഡ് സീറ്റിൽ ഇരുത്തണമെന്നും പിൻഭാഗത്ത് ഇരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കണമെന്നും അൽ ഹിമൈരി പറഞ്ഞു.
10 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹമാണ് പിഴ. മാത്രമല്ല, വാഹനം പിടിച്ചെടുക്കുകയും ഉടമയ്ക്ക് 5,000 ദിർഹം പിഴ ചുമത്തുകയും ചെയ്യും.
നാല് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ചൈൽഡ് കാർ സീറ്റ് നൽകാത്തവർക്ക് 400 ദിർഹമാണ് പിഴ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.