ആഭരണം മോഷ്ടിച്ചെന്ന് പരാതി നല്‍കിയ ഭാര്യക്കെതിരെ 5 ലക്ഷം ദിർഹത്തിന് മാനനഷ്ടകേസ് നല്‍കി ഭർത്താവ്

ആഭരണം മോഷ്ടിച്ചെന്ന് പരാതി നല്‍കിയ ഭാര്യക്കെതിരെ 5 ലക്ഷം ദിർഹത്തിന് മാനനഷ്ടകേസ് നല്‍കി ഭർത്താവ്

അബുദാബി: തന്‍റെ ആഭരണങ്ങളും മറ്റ് വസ്തുക്കളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയ ഭാര്യക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ഭർത്താവ്. ഭാര്യ തനിക്ക് 5,00,000 ദിർഹം നല്‍കണമെന്നാണ് സ്വദേശി നല്‍കിയ സിവില്‍ കേസില്‍ ആവശ്യമുന്നയിച്ചത്. വീട്ടിൽ നിന്ന് 500,000 ദിർഹം വിലമതിക്കുന്ന ആഭരണങ്ങളും ബാഗുകളും വസ്ത്രങ്ങളും ഇയാള്‍ മോഷ്ടിച്ചതായി ഭാര്യ പരാതി നൽകിയിരുന്നു.ഇതേ തുടർന്നുളള അന്വേഷണത്തില്‍ പ്രോസിക്യൂട്ടർമാർ ഭർത്താവിനെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അബുദബി ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും ഇയാളെ വെറുതെവിട്ടു.

ഭാര്യ ചെയ്ത ഈ പ്രവൃത്തി തന്‍റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നും ഭൗതികവും ധാർമ്മികവുമായ നഷ്ടങ്ങള്‍ക്ക് കാരണമായെന്നുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഭർത്താവിന്‍റെ പരാതിയില്‍ പറഞ്ഞിരുന്നത്.ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ നിന്നും അപ്പീൽ കോടതിയിൽ നിന്നുമുള്ള രണ്ട് വിധികളുടെയും പകർപ്പുകളും പരാതിക്കാരന്‍ കോടതിയിൽ ഹാജരാക്കി. എന്നാല്‍ തന്‍റെ സാധനങ്ങൾ മോഷ്ടിച്ചതായി സംശയിക്കുന്ന പുരുഷനെതിരെ പരാതി നൽകാൻ തന്‍റെ കക്ഷിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു.ഇരു കക്ഷികളുടേയും വാദം കേട്ടതിന് ശേഷം കോടതി കേസ് തള്ളി.

ഭർത്താവിനെതിരെ പരാതി നൽകിയപ്പോൾ നിയമം ഉറപ്പുനൽകുന്ന ന്യായമായ അവകാശം പ്രതി ഉപയോഗിച്ചുവെന്ന് വിധിന്യായം വ്യക്തമാക്കുന്നു. ഇത് ഇയാള്‍ക്ക് ഭൗതികമോ ധാർമ്മികമോ ആയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.