പിണറായിയുടെ ലണ്ടന്‍ പരിപാടിയില്‍ പാകിസ്ഥാന്‍കാരും; ഇന്ത്യാ വിരുദ്ധന്‍ മുഖ്യ സംഘാടകന്‍: വിദേശകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി

പിണറായിയുടെ ലണ്ടന്‍ പരിപാടിയില്‍ പാകിസ്ഥാന്‍കാരും; ഇന്ത്യാ വിരുദ്ധന്‍  മുഖ്യ സംഘാടകന്‍: വിദേശകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര കൂടുതല്‍ വിവാദത്തിലേക്ക്. ലണ്ടനില്‍ മുഖ്യമന്ത്രി പങ്കെടുത്ത ലോക കേരള സഭ റീജിയണല്‍ കോണ്‍ഫറന്‍സില്‍ പാക്കിസ്ഥാന്‍ പ്രതിനിധികളും സംബന്ധിച്ചു. പരിപാടിയുടെ മുഖ്യ സംഘാടകന്‍ മുമ്പ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച് നോട്ടപ്പുള്ളിയായ വ്യക്തിയാണെന്ന വിവരവും പുറത്തു വന്നു. ഇതേപ്പറ്റി വിദേശകാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

യൂറോപ്യന്‍ മേഖലയില്‍ നിന്നുള്ള ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് പുറമേ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ മലയാളികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയിരുന്നത്.

എന്നാല്‍ ലണ്ടന്‍ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ 160 പേര്‍ പങ്കെടുത്തു. പാകിസ്ഥാന്‍, ഒമാന്‍ പൗരന്മാരും അതില്‍ ഉണ്ടായിരുന്നു എന്നാണ് പിന്നീട് കണ്ടെത്തിയത്. മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ച ആഷിക് മുഹമ്മദ് നാസാറിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ എത്തിയതെന്ന് സൂചിപ്പിച്ച് ഇടത് ആഭിമുഖ്യമുള്ള സംഘടന തന്നെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പരാതി നല്‍കി.

വര്‍ഷങ്ങളായി ഇടതു രാഷ്ട്രീയത്തോടൊപ്പം നില്‍ക്കുന്ന പലരേയും ഒഴിവാക്കി ചെറുപ്പക്കാരനായ ആഷിക് മുഹമ്മദിന് പരിപാടിയുടെ ചുക്കാന്‍ നല്‍കിയതിലെ അമര്‍ഷവും പരാതിക്കു പിന്നിലുണ്ട്. യു.കെയിലെ പല പ്രമുഖ മലയാളി വ്യവസായി കൗണ്‍സിലര്‍മാര്‍ക്കും പ്രവേശനം നിഷേധിച്ച്, 'സുടാപ്പി' പരിപാടി ആക്കാന്‍ മുന്‍കൈ എടുത്തു എന്നതാണ് ആക്ഷേപം.

സമ്മേളനത്തില്‍ 'വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തില്‍ പ്രവാസികളുടെ പങ്ക്' എന്ന വിഷയം അവതരിപ്പിച്ചതും ആഷിക് മുഹമ്മദ് ആയിരുന്നു. ഇയാള്‍ മലയാളിയാണെങ്കിലും സൗദി അറേബ്യയില്‍ മാതാപിതാക്കളോടൊപ്പമാണ് ബാല്യകാലവും സ്‌കൂള്‍ വിദ്യാഭ്യസവും പൂര്‍ത്തിയാക്കിയത്.

കൊല്ലം തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളജില്‍ നിന്നാണ് എഞ്ചിനീയറിംഗ് പഠിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൊന്നുമില്ലായിരുന്നെങ്കിലും മുന്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ മകന്റെ കൂട്ടുകാരന്‍ എന്ന നിലയില്‍ സിപിഎം നേതാക്കളുമായി ബന്ധം സൂക്ഷിക്കുകയും ലോക കേരള സഭയില്‍ അംഗത്വം നേടുകയുമായിരുന്നു.

ഇംഗ്ലണ്ടില്‍ 'പാക്കിസ്ഥാന്‍ ക്യാപിറ്റല്‍' എന്നറിയപ്പെടുന്ന ബിര്‍മിങാമിലെ സോളിഹാളില്‍ താമസിക്കുന്ന ആഷിക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ലണ്ടനിലെ ഇന്ത്യ ഹൗസിനു മുന്‍പില്‍ ഇതര രാജ്യങ്ങളിലുള്ള മുസ്ലിങ്ങളെ സംഘടിപ്പിച്ച് ഇന്ത്യന്‍ സര്‍ക്കാറിനെതിരെ ആഷിക്ക് തീവ്ര രീതിയിലുള്ള മുദ്രാവാക്യം വിളിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.