ദുബായ് : അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യതകർച്ച തുടരുന്നു. ഡോളറുമായി 83 രൂപ 06 പൈസയാണ് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക്.വ്യാപാരം ആരംഭിച്ചപ്പോള്‍ 83 രൂപ 05 പൈസയായിരുന്നുവെങ്കില്‍ വീണ്ടും ഒരു പൈസ കൂടി ഇടിയുകയായിരുന്നു. ഇന്നലെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ഉളള മൂല്യത്തില്‍ നിന്ന് 6 പൈസയുടെ ഇടിവാണ് ഇന്ന് രൂപയ്ക്കുണ്ടായിരിക്കുന്നത്.
ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിർഹവുമായി 22 രൂപ 63 പൈസയാണ് വിനിമയ നിരക്ക്. അതേസമയം ആഗോള വിപണിയില്‍ എണ്ണവില ബ്രന്‍റ് ക്രൂഡ് ബാരലിന് 0.17 ശതമാനം ഇടിഞ്ഞ് 92.25 ഡോളറിലെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.