ആന്‍ഡ്രോയിഡ് മൊബൈലുകളെ ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1337 കോടി രൂപ പിഴ

ആന്‍ഡ്രോയിഡ് മൊബൈലുകളെ ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1337 കോടി രൂപ പിഴ

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് മൊബൈലുകളിലെ മേല്‍ക്കോയ്മ ചൂഷണം ചെയ്തതിന് ആഗോള ടെക് കമ്പനിയായ ഗൂഗിളിന് 1337 കോടി രൂപ പിഴചുമത്തി കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ). ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മൊബൈലുകളെ വാണിജ്യ താല്‍പര്യത്തിന് അനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തുവെന്നാണ് കോംപിറ്റീഷന്‍ കമ്മീഷന്റെ കണ്ടെത്തല്‍.

മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്പിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂളിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍തന്നെ ഫോണുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. 

സെര്‍ച്ച് ആപ്പ്, വിഡ്‌ജെറ്റ്, ക്രോം ബ്രൗസര്‍ എന്നിവയെല്ലാം ഇങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഇതിലൂടെ എതിരാളികളെക്കാള്‍ മത്സരാധിഷ്ഠിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയതായും കോംപിറ്റീഷന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഗൂഗിള്‍ സെര്‍ച്ച് എൻജിൻ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള അന്യായമായ ബിസിനസ് രീതികള്‍ അവസാനിപ്പിക്കണമെന്നും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സമയബന്ധിതമായി മാറ്റംവരുത്തണമെന്നും കോംപിറ്റീഷന്‍ കമ്മീഷന്‍ ഗൂഗിളിനോട് നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.