സാമ്പത്തിക പ്രതിസന്ധി പിന്നെയും കൂടി; കേരളം 15,000 കോടികൂടി കടമെടുക്കുന്നു

 സാമ്പത്തിക പ്രതിസന്ധി പിന്നെയും കൂടി; കേരളം 15,000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: കേരളം 1500 കോടിരൂപ കൂടി കടമെടുക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രം അനുവദിച്ച പരിധിക്കുള്ളില്‍ നിന്ന് കടമെടുക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ പൊതുവിപണിയില്‍ നിന്നുള്ള കടം 11,436 കോടി രൂപയാവും.

വായ്പ പരിധി വെട്ടിക്കുറച്ചതിനാല്‍ ഡിസംബര്‍ വരെ 17,936 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ ഇനി ശേഷിക്കുന്നത് 6500 കോടി രൂപയാണ്. ഡിസംബറിനു ശേഷം കേന്ദ്രം കൂടുതല്‍ വായ്പ അനുവദിച്ചില്ലെങ്കില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം വഴുതിവീഴുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കടമെടുക്കുന്നതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും മറ്റു സ്ഥിരം ചെലവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്.

ക്ഷേമപെന്‍ഷന്‍ കമ്പനിയും കിഫ്ബിയും എടുത്ത വായ്പകളുടെ ഒരുഭാഗം കൂടി പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ കേന്ദ്രം വായ്പപ്പരിധി വെട്ടിക്കുറച്ചത്. ഡിസംബറിനു ശേഷം കേന്ദ്രം തീരുമാനം പുനപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

ഒക്ടോബര്‍ മൂന്നിന് 1000 കോടി എടുത്തിരുന്നു. 7.7 ശതമാനം പലിശയ്ക്ക് 25 വര്‍ഷത്തേക്കാണ് ഇതിനുള്ള കടപ്പത്രങ്ങള്‍ വിറ്റത്. സെപ്റ്റംബറിലെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ വേണ്ട 878 കോടി രൂപ കണ്ടെത്തിയത് ഇതിലൂടെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.