കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് മര്‍ദനക്കേസില്‍ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സസ്‌പെന്‍ഷനിലായ നാല് പൊലീസുകാര്‍ക്ക് പുറമെ ആരോപണ വിധേയരായ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. സൈനികന്‍ ഉള്‍പ്പെടെ സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നതില്‍ വകുപ്പ് തല റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
സൈനികന് മര്‍ദനമേറ്റ സംഭവം മിലിറ്ററി ഇന്റലിജന്‍സും പരിശോധിക്കും.
സസ്‌പെപെന്‍ഷനിലായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്റ്റേഷനില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.
സഹോദരങ്ങളെ മര്‍ദിച്ചതില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നത്. സസ്‌പെന്‍ഷനില്‍ മാത്രം നടപടി ഒതുക്കരുതെന്ന ആവശ്യവും ശക്തമാകുകയാണ്.
ഡിജിപിയായിരുന്ന ലോക്ള്‍നാഥ് ബെഹറയുടെ കാലത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള 70 പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എംഡിഎംഎ കേസില്‍ പിടിയിലായ പ്രതികളുടെ ജാമ്യത്തിനായി പൊലീസ് തന്നെ ജാമ്യത്തിന് ആളെ വിളിച്ചു വരുത്തിയ സാഹചര്യവും സംശയ നിഴലിലാണ്.
ദക്ഷിണ മേഖലാ ഐ.ജി പി. പ്രകാശിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആസ്ഥാനത്ത് നിന്നും സസ്‌പെപെന്‍ഷന്‍ നടപടി സ്വീകരിച്ചത്. ലോക്കപ്പ് മൃഗീയതയെ കുറിച്ച് ആദ്യ ഘട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ കൊല്ലം സിറ്റി പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.