അലൈന്‍: യുഎഇയില്‍ സ്പോർട്സ് ക്ലബ് ആരാധകരെ സമൂഹമാധ്യമത്തില്‍ കൂടി അപമാനിച്ച വ്യക്തിക്ക് 50,000 ദിർഹം പിഴ ചുമത്തി കോടതി. കുറ്റം ചെയ്യാന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.പരാതിക്കാരുടെ ഫോട്ടോ ഉള്‍പ്പടെയുളള കാര്യങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.ഒരു വർഷത്തേക്ക് ട്വിറ്റർ ഉപയോഗിക്കുന്നതിനും പ്രതിക്ക് വിലക്കുണ്ട്
യുഎഇയിലെ സൈബർ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ആരാധകരെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുളള മോശമായ ചിത്രങ്ങള്‍ സമൂഹമാധ്യത്തില്‍ പ്രതി പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇയാള്‍ക്കെതിരെ നിയമപരമായ നടപടിയിലേക്ക് നീങ്ങിയത്. കേസില്‍ പബ്ലിക് പ്രോസിക്യൂഷനാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയ്ക്ക് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.