ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയില്‍ ഇടപെടാനും സുപ്രീം കോടതി വിസമ്മതിച്ചു.
അവരുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളതു കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയമുനയില്‍ നിര്‍ത്താനാകുമെന്ന് ജസ്റ്റിസ് അജയ് രസ്തോഗി ചോദിച്ചു.
വിചാരണക്കോടതി ജഡ്ജി നേരിട്ടോ അല്ലാതെയോ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുമായി ബന്ധപ്പെട്ടതിന് തെളിവുണ്ടോ ? ഇതിന് തെളിവുകളില്ലെന്നും കോടതി പറഞ്ഞു.
ഭര്‍ത്താവിനെതിരെ ആരോപണമുള്ളതിന് ജഡ്ജിയെ സംശയിക്കുന്നത് എന്തിനാണെന്നും ഇത്തരം ആരോപണങ്ങള്‍ ജുഡീഷ്യറിയെ മലിനപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിചാരണ നടത്തുന്ന ജഡ്ജിയോട് വായടക്കാന്‍ പറയാനാകില്ല. ഹൈക്കോടതി തീരുമാനം എടുത്തതില്‍ സുപ്രീം കോടതി തീരുമാനം എടുക്കുന്നത് നല്ല കീഴ്വഴക്കമല്ല. ജഡ്ജി ദിലീപുമായി സംസാരിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
ജുഡീഷ്യല്‍ ഉദ്യോഗസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത്തരം ഹര്‍ജികള്‍ ഇടയാക്കുമെന്നും വ്യക്തമാക്കിയാണ് കോടതി അതിജീവിതയുടെ ഹര്‍ജി തളളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.