മുംബൈ: മുംബൈയിലെ അമേരിക്കന്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള യുഎസ് സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ട അനീസ് അന്‍സാരിക്ക് ജീവപര്യന്തം തടവ്. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറായ അനീസിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എ ജോഗ്ലേക്കര്‍ ജീവപര്യന്തം തടവ് വിധിച്ചത്.
ഭീകരസംഘടനയായ ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇരുപത്തെട്ടുകാരനായ അനീസ് മുംബൈയിലെ സ്‌കൂളുകള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടത്. 2014 ല്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്.
യുകെയിലും ഓസ്ട്രേലിയയിലും ഉള്ള രണ്ട് ആളുകളുടെ സഹായത്തോടെയാണ് അനീസ് സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടത്.
ഒരു അന്താരാഷ്ട്ര സോഫ്റ്റ് വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികായിരുന്ന അനീസിന്റെ ഫെയ്‌സ്ബുക്ക് ചാറ്റുകളും മറ്റും പരിശോധിച്ചതില്‍ നിന്നുമാണ് ആക്രമണത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഐഎസ് ഭീകര നേതാവായ ഒമര്‍ എല്‍ഹാജിയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായും തെളിഞ്ഞിരുന്നു.
വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ചാണ് അനസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തിയത്. പിടിയിലാവുന്നതിന് ഒരു മാസം മുന്‍പ് ഇയാള്‍ കുടുംബത്തോടൊപ്പം രാജ്യം വിടാനുള്ള പദ്ധതികളും തയ്യാറാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.