സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ പാലക്കാടന്‍ മുന്നേറ്റം

 സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ പാലക്കാടന്‍ മുന്നേറ്റം

തേഞ്ഞിപ്പലം: 66ാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പാലക്കാടന്‍ മുന്നേറ്റം. കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വെള്ളിയാഴ്ച അഞ്ച് മീറ്റ് റെക്കോഡുകളാണ് പിറന്നത്.

19 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി 305.33 പോയന്റാണ് പാലക്കാടിന്. 231.5 പോയന്റ് നേടിയ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.

14 സ്വര്‍ണവും ഏഴ് വെള്ളിയും 15 വെങ്കലവുമാണ് എറണാകുളത്തിന്. 11 സ്വര്‍ണവും 16 വെള്ളിയും അഞ്ച് വെങ്കലവുമായി 228 പോയന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. രണ്ടാം ദിനത്തില്‍ പിറന്ന അഞ്ച് റെക്കോഡുകളില്‍ രണ്ടെണ്ണം കാസര്‍കോടിനാണ്.

പെണ്‍കുട്ടികളുടെ അണ്ടര്‍ 18 ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ വി.എസ്. അനുപ്രിയ, പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ പാര്‍വണ ജിതേഷ്, ആണ്‍കുട്ടികളുടെ അണ്ടര്‍ 14 ഷോട്ട്പുട്ടില്‍ എറണാകുളത്തിന്റെ ജീവന്‍ ഷാജു, ഹൈജമ്പില്‍ കോഴിക്കോടിന്റെ സി.പി. അഷ്മിക, ഹെപ്റ്റാത്തലണില്‍ തിരുവനന്തപുരത്തിന്റെ അഭിഷേക് പി. ജയന്‍ എന്നിവരാണ് റെക്കോഡിനുടമകള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.