ദുബായ് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിശ്ചയദാർഢ്യക്കാർക്കും എളുപ്പത്തില്‍ സേവനം ഉറപ്പാക്കാന്‍ ദുബായ് പോലീസ്. ആപ്പില്‍ പ്രൊട്ടക്ട് ചൈല്‍ഡ് ആന്‍റ് വുമണ്‍ എന്ന ഫീച്ചർ വഴിയാണ് ഈ സൗകര്യം ദുബായ് പോലീസ് ഒരുക്കുന്നത്. അടിയന്തിര സാഹചര്യത്തില്‍ ഈ ആപ്പില്‍ ക്ലിക്ക് ചെയ്ത് പോലീസിനോട് സഹായം തേടാന്‍ സാധിക്കും. സന്ദേശം ലഭിക്കുന്നതോടെ പോലീസ് ഇയാളെ ബന്ധപ്പെടുകയും സ്ഥലത്ത് എത്തുകയും ചെയ്യും.
സന്ദേശം ലഭിക്കുന്നതോടെ എവിടെ നിന്നാണ് സന്ദേശമയച്ചതെന്നടക്കമുളള വിവരങ്ങള്‍ പോലീസിന് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ഇതോടെ അടുത്തുളള പോലീസ് അല്ലെങ്കില്‍ പട്രോളിംഗ് ടീമില്‍ നിന്ന് സഹായം ലഭ്യമാക്കും. സംവിധാനം ദുരുപയോഗപ്പെടുത്തരുതെന്നും അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.
ഇതുവരെ ദുബായ് പോലീസ് ആപ് 40 ലക്ഷത്തിലധികം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 21 ലക്ഷത്തിലധികം ഇടപാടുകള്‍ ആപ്പ് വഴി നടന്നുവെന്നും പോലീസ് അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.