ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ 75,000 പേര്‍ക്കുള്ള നിയമന ഉത്തരവ് പ്രധാനമന്ത്രി കൈമാറി. ഒന്നര വര്‍ഷത്തിനിടയില്‍ 10 ലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യം വച്ചുള്ള പരിപാടിയുടെ ഭാഗമായി നടത്തിയ 'റോസ്ഗര്‍ മേള'യിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്രയും പേര്‍ക്ക് നിയമന ഉത്തരവ് കൈമാറിയത്.
റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നായി കേന്ദ്ര മന്ത്രിമാരും പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങള്‍ക്ക് കീഴിലായാണ് 10 ലക്ഷം പേര്‍ക്ക് നിയമനം നല്‍കുന്നത്.
പ്രതിരോധ, റെയില്‍വേ, ആഭ്യന്തര, തൊഴില്‍, വകുപ്പുകളിലേക്കും കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കുമാണ് നിയമനം. ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി നല്‍കുമെന്നും 75,000 യുവാക്കള്‍ക്ക് ദീപാവലിക്ക് മുന്‍പായി നിയമനം നല്‍കുമെന്നും കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ്)- 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്)- 26282, ഗ്രൂപ്പ് ബി (നോണ്‍ഗസറ്റഡ്)- 92525, ഗ്രൂപ്പ് സി- 8.36 ലക്ഷം എന്നിങ്ങനെയാകും അടുത്ത ഒന്നര വര്‍ഷത്തിനകം നിയമനം നല്‍കുക. പ്രതിരോധ മന്ത്രാലയം, റെയില്‍വേ, ആഭ്യന്തര മന്ത്രാലയം എന്നിവിടിങ്ങളിലായാണ് കൂടുതല്‍ ഒഴിവുകളുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.