തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലായിടത്തും പൊലീസ് അതിക്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. കേരളം തെക്ക് വടക്ക് ഗുണ്ടാ കോറിഡോറായി മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഗുണ്ടാ-ലഹരിമരുന്ന് ആക്രമണങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളിയുടെ കാര്യത്തില്‍ കെപിസിസി വിശദീകരണം തേടി. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും ജാഗ്രതക്കുറവ് വിലയിരുത്തി നടപടി എടുത്തു. ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ പേരില്‍ നടപടി ഒഴിവാക്കാമായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
സിപിഐഎം നേതാക്കള്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ സിപിഎം മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതും ദുരൂഹമാണ്. ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. ഇതില്‍ അന്വേഷണം നടന്നേ മതിയാകൂ എന്നും വിഡി സതീശന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.