ന്യൂഡല്‍ഹി: സിയാച്ചിന്‍ ഓപ്പറേഷനിടയില്‍ വീരമൃത്യു വരിച്ച സൈനികന് ആദരവര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം. ഹവല്‍ദാര്‍ ദര്‍പണ്‍ പ്രധാനിനാണ് സൈന്യം വീരോചിത വിട നല്‍കിയത്. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓപ്പറേഷന്‍ മേഘദൂതില്‍ വിന്യസിച്ചിരുന്ന സൈനികനായിരുന്നു പ്രധാന്‍.
ഓപ്പറേഷനിടയിലുണ്ടായ ഹിമപാതത്തെ തുടര്‍ന്നാണ് സൈനികനെ കാണാതായത്. 38 വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ മാസമാണ് സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പാകിസ്ഥാന്‍ ഉറ്റുനോക്കിയ പ്രധാന പോയിന്റായ 5965 പിടിച്ചെടുക്കാനുള്ള ചുമതല നല്‍കിയ ടീമിലെ അംഗമായിരുന്നു ഹവല്‍ദാര്‍ ധര്‍പണ്‍. കുമയോണ്‍ റെജിമെന്റില്‍ നിന്നുള്ള ഒരു സംഘത്തെയാണ് അന്ന് പ്രദേശത്തേക്ക് അയച്ചത്. സിയാച്ചിന്‍ ഹിമാനി പിടിച്ചെടക്കാനുള്ള ഓപ്പറേഷന്‍ മേഘദൂതിന്റെ കീഴിലുള്ള ആദ്യ നടപടിയായിരുന്നു ഇത്.
ഹിമപാതത്തില്‍ അകപ്പെട്ട് സെക്കന്‍ഡ് ലെഫ്റ്റനന്റ് പിഎസ് പുണ്ഡിര്‍ ഉള്‍പ്പെടെയുള്ള 18 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 14 പേരുടെ മൃതദേഹമാണ് അന്ന് കണ്ടെത്തിയത്. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വേനല്‍ക്കാലത്ത് മഞ്ഞ് ഉരുകുമ്പോള്‍ സൈനികര്‍ക്കായി തിരച്ചില്‍ നടത്താറുണ്ട്. അത്തരത്തില്‍ നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.