കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ. നിയമപരമായി നടപടിയെടുക്കട്ടെ. എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ വിശദീകരണം നല്‍കാനുള്ള സമയവും അവസരവുമാണ് നല്‍കേണ്ടത്. അല്ലാത്ത സാഹചര്യത്തില്‍ ഒരു കാരണവശാലും രാജിവെക്കില്ലെന്ന് വി.സി പറഞ്ഞു.
തന്റെ വിസി നിയമനവുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയിലുണ്ട്. കേസ് നടക്കുമ്പോള്‍ ഇത്തരമൊരു നടപടിയിലേക്കു പോകാമോയെന്ന് അറിയില്ല. ടെര്‍മിനേഷന്‍ ഓര്‍ഡര്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വിസിമാരുടെ തീരുമാനം എന്താണെന്ന് അറിയില്ല. ഇത് തന്റെ തീരുമാനമാണ്. ഇത് രാജ്യത്തെ അസാധാരണ നടപടിയാണെന്നും കണ്ണൂര്‍ വിസി പറഞ്ഞു.
കേരള സര്‍വകലാശാല, എം.ജി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സര്‍വകലാശാല എന്നിവിടങ്ങളിലെ വി.സിമാരോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.30നകം രാജിക്കത്ത് ലഭിക്കണമെന്നാണ് വി.സിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
യു.ജി.സി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ആയുധമാക്കിയാണ് ഗവര്‍ണറുടെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.