സൂര്യഗ്രഹണം നാളെ ദുബായിലെ പളളികളില്‍ പ്രത്യേക പ്രാർത്ഥന

സൂര്യഗ്രഹണം നാളെ ദുബായിലെ പളളികളില്‍ പ്രത്യേക പ്രാർത്ഥന

ദുബായ്: ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഒക്ടോബർ 25 ചൊവ്വാഴ്ച ദുബായില്‍ ഉടനീളമുളള പളളികളില്‍ പ്രത്യേക പ്രാർത്ഥനകള്‍ നടക്കും. വൈകീട്ട് അസർ നമസ്കാരത്തിന് ശേഷമായിരിക്കും പ്രത്യേക പ്രാർത്ഥന നടക്കുകയെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് ദുബായ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

വൈകീട്ട് മൂന്ന് മുതല്‍ രണ്ട് മണിക്കൂർവരെയാണ് സൂര്യഗ്രഹണം യുഎഇയില്‍ ദൃശ്യമാവുക. കൂസൂഫ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക പ്രാർത്ഥനയാണ് നടക്കുക. സൂര്യഗ്രഹണ സമയത്തും ചന്ദ്രഗ്രഹണ സമയത്തും പ്രവാചകനായ മുഹമ്മദ് നബി കുസൂഫ് നടത്തിയിരുന്നു. ദൈവത്തിന്‍റെ ശക്തിയെ ഓർക്കാനും ദൈവം നീതിമാനായിരിക്കുമെന്നുളള ഓ‍ർമ്മപ്പെടുത്തലുമാണ് കുസൂഫ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.