കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന സിതരംഗ് ചുഴലിക്കാറ്റ് തീരത്തേയ്ക്ക് നീങ്ങുന്നു. സമുദ്രത്തില്‍ ഇന്ത്യന്‍ തീരത്തു നിന്ന് 520 കിലോമീറ്റര്‍ ദൂരത്താണ് കാറ്റുവീശുന്നത്. ഇന്ന് പുലര്‍ച്ചെ 3.17ന് കാറ്റ് സാഗര്‍ ദ്വീപിനടുത്തേയ്ക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്.
ബംഗാള്‍ തീരങ്ങളില്‍ ശക്തമായ തിരയാണ് അനുഭവപ്പെടുന്നത്. പലയിടത്തും കടല്‍ക്ഷോഭ സാധ്യതയ്ക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശിനേയും ചുഴലിക്കാറ്റ് ബാധിക്കും. സാഗര്‍ ദ്വീപ് സമൂഹത്തിന് തെക്ക് മാറി ബരിസാല്‍ മേഖലയില്‍ 670 കിലോമീറ്ററിലാണ് കാറ്റ് രൂപം കൊണ്ടിരിക്കുന്നത്.
ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്നാണ് അറിവ്. ബംഗ്ലാദേശിലെ തിക്കോണ, സാന്ത്വിപ് ദ്വീപുകളെ കടന്ന് കാറ്റ് സഞ്ചരിക്കുമെന്നതിനാല്‍ ജനങ്ങളോട് ദ്വീപില്‍ നിന്ന് മാറിനില്‍ക്കാനും നിര്‍ദേശമുണ്ട്.
കൂടാതെ മത്സ്യബന്ധന ബോട്ടുകള്‍ രണ്ടു ദിവസത്തേയ്ക്ക് കടലില്‍ ഇറക്കരുതെന്ന് നിര്‍ദേശമുണ്ട്. നിലവില്‍ കടലിലുള്ള ബോട്ടുകള്‍ക്ക് ഇതുവരെ അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. എല്ലാവരും അതിവേഗം മടങ്ങണമെന്ന സന്ദേശം അയച്ചതായി തീരരക്ഷാ സേന അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.