വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി

വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി

കൊച്ചി: രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടിസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. വിസിമാരുടെ നിയമനം ശരിയല്ലന്നെ് ബോധ്യപ്പെട്ടാല്‍ അവരെ നീക്കം ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. താന്‍ നടത്തിയ നിയമനം തെറ്റാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് ആവില്ലേ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉന്നയിച്ചത്.

ഇന്ന് രാവിലെ രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം.

അഞ്ച് വൈസ് ചാന്‍സലര്‍മാരുടെ വാദം പൂര്‍ത്തിയായി. വിസിമാരുടെ നിയമനം ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ അവരെ മാറ്റാന്‍ ചാന്‍സലര്‍ക്ക് അവകാശമില്ലേ?. ഇത് സംസ്ഥാനത്തെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയുടെ പ്രശ്നമാണ്. സര്‍വകലാശാലകളില്‍ ഇടപെടേണ്ടത് വ്യക്തമായി യോഗ്യത ഉള്ളവര്‍ ആവേണ്ട?. അപ്പോള്‍ അതില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലേയെന്നും കോടതി ചോദിച്ചു

സുപ്രീം കോടതി വിധി ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് മാത്രം ബാധകമാണെന്നാണ് വിസിമാരുടെ വാദം. ഇത് ശരിയെങ്കില്‍ തന്നെ ചാന്‍സലര്‍ ഒരു മനുഷ്യനാണ്. മനുഷ്യന് തെറ്റ് പറ്റിയാല്‍ അത് തിരുത്താനുള്ള അവകാശം അദ്ദേഹത്തിനില്ലേയെന്നും കോടതി ചോദിച്ചു. കുസാറ്റ് വിസിയുടെ അഭിഭാഷകന്‍ അല്‍പം പരുഷമായപ്പോള്‍ തന്റെ കോടതിയില്‍ അത് അംഗീകരിക്കാന്‍ ആവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി നിരീക്ഷിച്ചു. ആ വിധി ബാധകമാണെങ്കില്‍, വിസിമാര്‍ക്ക് ഒക്ടോബര്‍ 24 വരെ സമയം നല്‍കിയ ഗവര്‍ണര്‍ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കില്‍ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.