ലണ്ടന്‍: ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ റിഷി സുനക് ബ്രിട്ടനെ നയിക്കും. എതിരാളി പെനി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് റിഷി സുനകിന് എതിരാളികളില്ലാതെയായി.
190 എംപിമാരാണ് ഋഷി സുനകിനെ പിന്തുണച്ചത്. നൂറ് എംപിമാരുടെ പിന്തുണ പോലും നേടാന്‍ എതിരാളിയായ പെനി മോര്‍ഡന്റിന് സാധിച്ചില്ല. മത്സരത്തില്‍ പങ്കെടുക്കുന്നതിന് നൂറ് എംപിമാരുടെയെങ്കിലും പിന്തുണ നേടണം. ഇതിനെ തുടര്‍ന്ന് പെനി മോര്‍ഡന്റ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പിന്മാറിയിരുന്നു.
എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പാക്കിയത്. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സന് ഉറപ്പാക്കാനായത്. പെനി മോര്‍ഡന്റിന് 30 എംപിമാരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാനായുള്ളുവെന്നാണ് പ്രാഥമിക വിവരം.
ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് ആദ്യമായാണ്. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് റിഷി സുനകിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.