യുഎഇ ഇന്ത്യ യാത്ര, ടിക്കറ്റ് നിരക്ക് കുറഞ്ഞു

യുഎഇ ഇന്ത്യ യാത്ര, ടിക്കറ്റ് നിരക്ക് കുറഞ്ഞു

ദുബായ്: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചതോടെയാണ് ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടായിരിക്കുന്നത്. നവംബർ അവസാനവാരം മുതല്‍ ഡിസംബർ ആദ്യവാരം വരെ ഈ രീതി തുടരുമെന്നാണ് വിലയിരുത്തല്‍.
നവംബർ 11 ന് ശേഷം ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ,ബംഗലൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുളള ശരാശരി ടിക്കറ്റ് നിരക്ക് 600 ദിർഹം മുതല്‍ 800 ദിർഹം വരെയാണ്. അതേസമയം മിക്ക വിമാനങ്ങളിലും ദുബായില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുളള വണ്‍വെ ടിക്കറ്റ് 300 ദിർഹം മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള ടിക്കറ്റുകളാകട്ടെ 500 ദിർഹം മുതലാണ് ലഭ്യമാകുന്നത്. 

യുഎഇയില്‍ ശൈത്യകാലം ആരംഭിച്ചതോടെ ആഘോഷങ്ങളും സജീവമായി. ഇതാണ് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കില്‍ പ്രതിഫലിക്കുന്നത്.ഖത്തർ ഫിഫ ലോകകപ്പ് ഫുട്ബോള്‍ പശ്ചാത്തലത്തില്‍ നവംബർ അവസാനത്തോടെ യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കില്‍ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബർ രണ്ടാം വാരത്തോടെ യുഎഇയിലെ സ്കൂളുകളില്‍ ക്രിസ്മസ് - പുതുവത്സര അവധി ആരംഭിക്കും.ഇതോടെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.