ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ബന്ധു വീടുകളില്‍ റെയ്ഡ് നടത്തിയ പൊലീസ് ബന്ധുക്കളെയും സുഹൃത്തുക്കളെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
സ്ഫോടനത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജമേഷ മുബീന്‍ വന്‍ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. സ്ഫോടന വസ്തുക്കള്‍ പലപ്പോഴായി വാങ്ങിയ പ്രതികള്‍ മുബീന്റെ വീട്ടിലാണ് സൂക്ഷിച്ചത്.
എങ്ങനെയാണ് സ്ഫോടന വസ്തുക്കള്‍ വാങ്ങിയതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ആയി വാങ്ങിയോ എന്നറിയാനായി ആമസോണ്‍ അടക്കമുള്ള ഇ കൊമേഴ്സ് സൈറ്റുകള്‍ക്ക് പൊലീസ് കത്തെഴുതി. ഓണ്‍ലൈനായിട്ടാണ് വാങ്ങിയതെങ്കില്‍ ആരാണ് വാങ്ങിയത്, ഡെലിവറി നല്‍കിയ സ്ഥലം എന്നിവയാണ് ശേഖരിക്കുന്നത്.
കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്നലെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതേസമയം കേസന്വേഷണം ഇന്ന് എന്‍ ഐ എ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.