ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ്സ് സൗകര്യം നിർത്തലാക്കി

ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ്സ്  സൗകര്യം നിർത്തലാക്കി

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സൗജന്യ മെസ്സ് സൗകര്യം നിർത്തലാക്കി. കോവിഡിനെ തുടർന്ന് ദേവസ്വം ബോർഡിൽ നിന്നും ലഭിച്ചിരുന്ന മെസ്സ് സബ്സിഡി ഇത്തവണ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം എസ് ഓഫീസർ സൗജന്യ മെസ്സ് സൗകര്യം നിർത്തലാക്കിയുള്ള ഉത്തരവിറക്കിയത്. 2011 മുതൽ പോലീസിന്റെ സൗജന്യ മെസ്സിന് സർക്കാർ നേരിട്ടാണ് സബ്സിഡി നൽകിയിരുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, മണിയാർ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന സൗജന്യ മെസ്സ് ആണ് നിർത്തലാക്കിയത്. ഇതോടെ ഭക്ഷണത്തിനുള്ള തുക പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും ഈടാക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.