ഏഷ്യയിലെ മെത്രാന്മാരുടെ സമ്മേളനത്തിൽ അൽമായരുടെ ശബ്ദം; പങ്കെടുത്തവരിൽ മലയാളിയും

ഏഷ്യയിലെ മെത്രാന്മാരുടെ സമ്മേളനത്തിൽ അൽമായരുടെ ശബ്ദം; പങ്കെടുത്തവരിൽ മലയാളിയും

ബാങ്കോക്ക്: തായ്‌ലാന്റിലെ ബാങ്കോക്കിൽ നടക്കുന്ന ഏഷ്യയിലെ മെത്രാന്മാരുടെ സമിതിയായ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ (എഫ്എബിസി) 50-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നവരിൽ അൽമായരുടെയും സാന്നിധ്യം. ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളി അടക്കമുള്ള നാല് പേരാണ് ഒക്ടോബർ 30 വരെ നീളുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നത്.

മാറ്റങ്ങൾ അൽമായരിലൂടെ പ്രവർത്തികമാകുന്നു

മെത്രാന്മാർ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുകയോ സഭയിൽ മാറ്റം കാണാൻ ആഗ്രഹിക്കുകയോ ചെയ്യുമ്പോൾ, ആ തീരുമാനങ്ങളോ മാറ്റങ്ങളോ നടപ്പിലാക്കുന്നത് അൽമായരാണെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ദേശീയ പ്രസിഡന്റും മലയാളിയുമായ അഡ്വ. ആന്റണി ജൂഡി പറഞ്ഞു.

അൽമായരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ പതിയെ സാധാരണക്കാരുടെ ജീവിത യാഥാർഥ്യങ്ങളിലേക്ക് ഉൾച്ചേരുമെന്നും ആന്റണി വിശദീകരിച്ചു. സിനഡിന്റെ കാര്യത്തിൽ മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ട്. സഭയിൽ നല്ല മാറ്റങ്ങൾ സംഭവിക്കണമെന്നാണ് വത്തിക്കാനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യയിലെ മെത്രാന്മാരുടെ സമ്മേളനത്തിൽ ബിഷപ്പുമാരും കർദ്ദിനാൾമാരും അൽമായരുടെ വാക്കുകളെ ശ്രദ്ധാപൂർവം ശ്രവിക്കുന്നുണ്ട്. മെത്രാന്മാർ കൂട്ടായി എടുക്കുന്ന ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിന് എന്തെല്ലാം പുതിയ മാർഗങ്ങൾ സ്വീകരിക്കാം, ഇതിൽ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയും, എന്തൊക്കെയാണ് അടിസ്ഥാന യാഥാർത്ഥ്യങ്ങൾ എന്നൊക്കെ വിശദീകരിച്ചു നൽകികൊണ്ട് അൽമായർക്കും സഭയെ സഹായിക്കാൻ കഴിയും.

സഭയുടെ ഭാവിയിലേക്ക് നോക്കുമ്പോൾ അൽമായരുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. സഭ ചെയ്യുന്ന മിക്ക പ്രവർത്തനങ്ങളും യഥാർത്ഥത്തിൽനടപ്പിലാക്കുന്നത് അല്മയരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അൽമായർ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, സഭയും പ്രവർത്തിക്കുന്നു. അൽമായരും യുവജനങ്ങളും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഘടകങ്ങളാണെന്നും ആന്റണി പറഞ്ഞു.

അതുകൊണ്ട് അൽമായർ ദേവാലയത്തിലേക്ക് കടന്ന് വരുമ്പോൾ അവർക്ക് പരിഗണനയും പിന്തുണയും സ്വീകാര്യതയും ആവശ്യമാണ്. റോമിൽ എത്തുന്നതെന്തും ഓരോ ഇടവകയിൽ നിന്നാണ് ആരംഭിക്കുന്നതെന്നും ഇതിനർത്ഥം ആരും വലുതല്ല എന്നാണെന്നും അഡ്വ. ആന്റണി ജൂഡി കൂട്ടിച്ചേർത്തു.

സാധാരണക്കാരുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നവർ

താഴെത്തട്ടിൽ ജീവിക്കുന്ന ഒരാളുടെ കാഴ്ചപ്പാടുകൾ ബിഷപ് കോൺഫറൻസിൽ എത്തിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് സിംഗപ്പൂർ അതിരൂപതയ്‌ക്കായുള്ള ഇന്റർലിജിയസ് ഡയലോഗ് ആൻഡ് എക്യുമെനിക്കൽ ഡയലോഗ് കാത്തലിക് കൗൺസിലുകളുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജെറാൾഡ് കോംഗ് പറഞ്ഞു.

വൈദികരെ അപേക്ഷിച്ച് നോക്കുമ്പോൾ സാധാരണക്കാരുമായി അല്മയർക്കാണ് കൂടുതൽ സമ്പർക്കമുള്ളതെന്നും അദ്ദേഹം പറഞ്ഞു. എക്‌സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിലുള്ള തന്റെ സ്ഥാനത്തിരുന്ന് സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ നേതൃസ്ഥാനത്തുള്ള ആളുകളെ മാത്രമല്ല വിവിധ മതവിഭാഗങ്ങളിൽപെട്ട സാധാരണക്കാരെയും താഴെത്തട്ടിലുള്ള ആളുകളെയും താൻ കണ്ടുമുട്ടുന്നുണ്ടെന്നും ജെറാൾഡ് വിശദീകരിച്ചു.

ഇത്തരം കണ്ടുമുട്ടലുകൾ സഭയിൽ ഉള്ളവരുമായും മറ്റുമതങ്ങളിപ്പെട്ടവരുമായും കൂടുതൽ ഊഷ്മളമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ആ ബന്ധങ്ങളിൽ കൂടുതൽ നിറവും വ്യക്തമായ കാഴ്ചപ്പാടും നൽകുന്നതിനും കാരണമായി തീരുന്നു. അതുകൊണ്ട് തന്നെ എഫ്എബിസി ജനറൽ കോൺഫറൻസിൽ താഴെത്തട്ടിലുള്ളവരെ പ്രതിനിധീകരിക്കാൻ തനിക്ക് കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കർ എന്ന നിലയിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമൂഹത്തിൽ നാം വഹിക്കുന്ന പങ്കിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കണം. കാരണം നമ്മൾ ക്രിസ്തുവിന്റെ അനുയായികളാണ്. മറ്റ് മതത്തിൽപെട്ട ആളുകളുമായി ആദ്യം നല്ല സൗഹൃദം കെട്ടിപ്പടുക്കുക. തുടർന്ന് ദരിദ്രർക്കും ദുർബലരായവർക്കും വേണ്ടി അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ശ്രമിക്കണമെന്നും ജെറാൾഡ് പറഞ്ഞു.

സാധാരണക്കാരുടെ യഥാർത്ഥ ആശങ്കകൾ അവതരിപ്പിക്കുന്നതിനും പ്രായോഗികമായ പ്രത്യാഘാതങ്ങൾ അവതരിപ്പിക്കുന്നതിനും ഒരു അൽമായന്റെ ശബ്ദം സമ്മേളനത്തിൽ പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭാ നേതൃത്വത്തിന് വിശദീകരണം നൽകുന്നതിനും പ്രോത്സാഹനം നൽകുന്നതിനും നമുക്ക് പരസ്പരം സഹോദരി സഹോദരന്മാരായി വർത്തിക്കാം. അവിടെ നമ്മുടെ വർഗ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയല്ല, ദൈവജനം, ദൈവത്തിന്റെ കുടുംബം എന്ന നിലയിൽ നമുക്ക് പരസ്പരം പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നും ജെറാൾഡ് കോംഗ് പ്രചോദിപ്പിച്ചു.

സാധാരണക്കാരുടെ അനുഭവത്തെ നേതൃസ്ഥാനങ്ങളിൽ എത്തിക്കുന്നു

ദൈവശാസ്ത്രപരമായിട്ടല്ല സാധാരണക്കാരുടെ അനുഭവത്തിലൂടെയും അവരുടെ യാഥാർത്ഥ്യങ്ങളിലൂടെയും ചിന്തിക്കുന്ന അൽമായരെന്ന നിലയിൽ ബിഷപ്പ് കോണ്‍ഫറന്‍സിലും കാഴ്ചപ്പാടുകൾ പങ്കുവെച്ചുവെന്ന് യുവജനങ്ങളെക്കുറിച്ചുള്ള സിനഡിൽ പങ്കെടുത്ത് സിനഡിനായുള്ള മെതലോഡജി കമ്മീഷനിലെ അംഗമെന്ന നിലയിൽ പെർസിവൽ ഹോൾട്ട് പറഞ്ഞു.

ഭ എങ്ങനെ വിശ്വാസികൾക്കൊപ്പം നടക്കുന്നുവെന്നും വിശ്വാസികൾ സഭയെ എങ്ങനെ കാണുന്നുവെന്നും അങ്ങനെ രണ്ടുവശത്ത് നിന്നും കാര്യങ്ങൾ മനസിലാക്കാൻ അൽമായർ സഹായിക്കുന്നു. സംസ്കാരം, ഭാഷ, വൈവിധ്യമാർന്ന പശ്ചാത്തലങ്ങൾ, തദ്ദേശവാസികൾ, വ്യത്യസ്ത വിശ്വാസങ്ങളുള്ള ആളുകൾ എന്നിവയുടെ യാഥാർത്ഥ്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അൽമായർ സഭയുടെ നേതൃസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നു പെർസിവൽ കൂട്ടിച്ചേർത്തു.

അൽമായരുടെ സാന്നിധ്യം പ്രധാനം

സമ്മേളനത്തിലെ തന്റെ സാന്നിധ്യം ദൈവജനത്തെ സമ്പൂർണ്ണമാക്കാൻ സഹായിക്കുന്ന ചിന്തയെ തുടർന്നാണ് കുടുംബത്തെ വിട്ട് കോൺഫറൻസിൽ പങ്കെടുക്കുന്നതെന്ന് സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയിൽ നിന്നുള്ള ആൽവിൻ മകാലലാഡ് പറഞ്ഞു.

സാധാരണക്കാരായ ആളുകൾക്ക് ഒരു ബിഷപ്പ് കോൺഫറൻസ് നടത്താനും ബിഷപ്പുമാരും കർദ്ദിനാൾമാരുമായും സംസാരിക്കാനും കഴിയില്ല. അത് സഭയെ സംബന്ധിച്ചടത്തോളം അപൂർണ്ണമായ കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. എന്നാൽ സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയിൽ എന്റെ സാന്നിദ്ധ്യം ചിത്രം പൂർണ്ണമാക്കുന്നുവെന്നും ആൽവിൻ പറയുന്നു.

മെത്രാന്മാരുമായി അദ്ധ്യക്ഷാധിപത്യപരമായ തലത്തിൽ മാത്രമല്ല വ്യക്തിപരവും സൗഹൃദപരവുമായി ബന്ധം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആൽവിൻ സംസാരിച്ചു. ഈ ബന്ധങ്ങൾ നിലനിൽക്കുമെന്നും ദൈവജനമെന്ന നിലയിൽ നമ്മുടെ ഭാവിയുടെ ഭാഗമാകുമെന്നും സാക്ഷ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പുമാരുമായി കൂടുതൽ നന്നായി പ്രവർത്തിക്കാൻ ഈ അനുഭവം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആൽവിൻ വ്യക്തമാക്കി. കൂടാതെ അവർ ഞങ്ങളെ പിന്തുണയ്ക്കുന്നതിനനുസരിച്ച് അവരെ എങ്ങനെ മികച്ച രീതിയിൽ പിന്തുണയ്ക്കാമെന്ന് കൂടുതൽ ചിന്തിക്കുന്നതായും ആൽവിൻ മകാലലാഡ് കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കാൻ

https://cnewslive.com/news/36207/asian-bishops-conference-50th-annual-conference-in


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.