നാലാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈയെ നേരിടും; മത്സരം കൊച്ചിയില്‍

നാലാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈയെ നേരിടും; മത്സരം കൊച്ചിയില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നാലാം മത്സരത്തിനായി ഹോം ഗ്രൗണ്ടിലിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ആരാധാകരെ നിരാശരാക്കില്ലെന്ന് പ്രതീക്ഷിക്കാം. മുംബൈ സിറ്റി എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഏറ്റുമുട്ടുന്നത്. കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. 

ആദ്യ കളിയില്‍ കൊച്ചിയുടെ തട്ടകത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീടുള്ള രണ്ട് മത്സരങ്ങളും തോല്‍വി ഏറ്റുവാങ്ങി. ഇന്നത്തെ മത്സരത്തിൽ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുക്കുയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം.

പ്രതിരോധത്തിലെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണം. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്നത് ഗുണം ചെയ്യുന്നുണ്ടെങ്കിലും ആ മികവ് അവസാനം വരെ നിലനിര്‍ത്താനാവുന്നില്ല. കൗണ്ടര്‍ അറ്റാക്കുകള്‍ പ്രതിരോധിക്കുന്നതില്‍ ടീം പൂര്‍ണ പരാജയമാണ്.

ചെറിയ മാറ്റങ്ങളോടെയാകും ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുക. പ്രതിരോധ നിരയിൽ മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം വിക്ടര്‍ മോംഗിലിനെ ഉൾപ്പെടുത്തിയേക്കും. അങ്ങനെ വന്നാൽ സ്ട്രൈക്കര്‍മാരില്‍ ഒരാള്‍ സൈഡ് ബെഞ്ചിലാവും. മധ്യനിരയില്‍ മാറ്റമുണ്ടാവാന്‍ സാധ്യത കുറവാണ്.

തോല്‍വികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരിച്ചുവരുവാനാണ് ശ്രമമമെന്ന് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ കോച്ച് വുകുമനോവിച്ച് പറഞ്ഞു. ഗോളടിക്കാനാകുമെന്നും ജയിച്ച് ലീഗിലേയ്ക്ക് മടങ്ങിവരുവാന്‍ സാധിക്കുമെന്ന് മഞ്ഞപ്പടയുടെ സൂപ്പര്‍താരം അഡ്രിയാണ്‍ ലൂണയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ക്യാപ്റ്റന്‍ ജസല്‍ നയിക്കുന്ന പ്രതിരോധം ഫോമിലേയ്ക്ക് മടങ്ങിയെങ്കില്‍ മാത്രമേ ഇന്നും ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷകള്‍ക്ക് വഴിയുള്ളു. നിലവില്‍ മൂന്ന് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.