അമേരിക്കയിൽ ഈ അടുത്ത കാലത്തു ശക്തി പ്രാപിച്ച ഒരു നീക്കമാണ് " ബ്ലാക്ക് ലൈഫ് മാറ്റേഴ്സ് " എന്നത് . ഇതിന്റെ തുടക്കം 2013ൽ ആണെങ്കിലും , ഇത്ര വ്യാപകമായതും ജനശ്രദ്ധ പിടിച്ചു പറ്റിയതും ഈ അടുത്ത കാലത്താണ് . 2014,2015,2016 വര്ഷങ്ങളിൽ ഈ നീക്കം ശക്തമായിരുന്നു എങ്കിലും 2020ൽ ആണ് രാജ്യ വ്യാപകമായ ഒരു മുന്നേറ്റമായി മാറിയത് .
കറുത്ത വർഗക്കാരുടെ നേരെ ഉള്ള വർഗീയതക്കെതിരെ അക്രമരഹിതമായ രീതിയിൽ പ്രതികരിക്കാനാണ് ഇതു തുടങ്ങി വച്ചതു . വെളുത്ത വർഗക്കാരനയാ പോലീസ് ഓഫീസറിനാൽ ഒരു കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടതായിരുന്നു ഈ നീക്കം തുടങ്ങി വക്കാനുണ്ടായ കാരണം . അതിനു ശേഷം 2014 മുതൽ 2016 വരെ ഉള്ള ഓരോ വർഷങ്ങളിലും ഈ നീക്കം ശക്തിപ്പെട്ടു. എല്ലാം തന്നെ കറുത്തവർഗക്കാരുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു .എന്നാൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി 2020ൽ ഈ മുന്നേറ്റം വളരെ ശക്തിപ്പെടുകയും രാജ്യം മുഴുവൻ വ്യാപിക്കുകയും ചെയ്തു . മിനിയേപോളിസ് എന്ന സ്ഥലത്തു ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ ഒരു വെള്ളക്കാരനായ പോലീസിനാൽ കൊല്ലപ്പെട്ടതായിരുന്നു കാരണം . അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചില മുന്നേറ്റങ്ങളിൽ ഒന്നായി മാറി ഇത് . ഈ മുന്നേറ്റത്തിന്റെ തുടക്കം , കറുത്ത വർഗക്കാർക്കു എതിരെ ഉള്ള വർഗവിവേചനം തടയുകയും അവർക്കു സംരക്ഷണം ഉറപ്പാക്കുകയും ഒക്കെ ആയിരുന്നു എങ്കിലും 2020 ൽ ഇത് വളരെ അക്രമാസക്തമായ ഒന്നായി മാറി . രാജ്യമെമ്പാടും ലക്ഷക്കണക്കിന് ആൾക്കാർ ഇതിൽ പങ്കെടുത്തു . എന്നാൽ പങ്കെടുത്ത എല്ലാവരും ഇതിലെ അംഗങ്ങൾ ആയിരുന്നില്ല എന്ന് മാത്രമല്ല എല്ലാ വർഗ്ഗത്തിൽ പെട്ടവരും ഇതിൽ പങ്കെടുക്കുകയും ചെയ്തു . പക്ഷെ , സമാധാനപരമായി നടത്തിക്കൊണ്ടിരുന്ന പ്രകടനങ്ങൾ അക്രമാസക്തമായി . ഇതിന്റെ മറവിൽ രാജ്യത്തിന്റെ പലഭാഗത്തും അക്രമണം നിയന്ത്രണാതീതമായി . കൊള്ളയും കൊള്ളി വപ്പും നടത്തി . വെളുത്ത വർഗക്കാർ അപമാനിക്കപ്പെട്ടു . വെളുത്ത വർഗ്ഗക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രകടനക്കാർ നിരത്തിലിറങ്ങി . കടകൾ കൊള്ളയടിക്കപ്പെട്ടു . കടകളിലെ ജോലിക്കാർ നോക്കിനിൽക്കെ അവരെ ഭീഷണിപ്പെടുത്തി , വിലപിടിപ്പുള്ള വസ്‌തുക്കൾ എടുത്തുകൊണ്ടുപോയി . ബിസിനസ്സ് സ്ഥാപനങ്ങൾക്കു തീ വച്ചു . അങ്ങനെ ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടങ്ങൾ ഉണ്ടായി രാജ്യത്താകമാനമായി. അക്രമം അഴിച്ചു വിട്ടവരിൽ പലരും ഇതിലെ അംഗങ്ങൾ ആയിരുന്നില്ല . കറുത്ത വർഗ്ഗത്തിൽ പെടുന്നു എന്നുള്ള ഒറ്റക്കാരണം കൊണ്ട് ഈ മുന്നേറ്റത്തിന്റെ ഭാഗമായി മുതലെടുക്കാൻ വന്നവരാണ് .
ഏതായാലും " ബ്ലാക്ക് ലൈഫ് മാറ്റേഴ്സ് " ന്റെ ജനപിന്തുണയും ജനസമ്മതിയും തീരെ ഇല്ലാതായിക്കുന്നു ഇപ്പോൾ , തുടക്കത്തിൽ വര്ണവിവേചനമില്ലാതെ എല്ലാവരും ഇതിനെ പിന്താങ്ങിയിരുന്നു എങ്കിൽ പോലും . അനൗദ്യോഗികമായി " ഓൾ ലൈവ്സ് മാറ്റേഴ്സ് " എന്ന പേരിൽ ബദൽ നീക്കങ്ങളും അവിടവിടായി ആരംഭിച്ചിട്ടുണ്ട് . (സിസിലി ജോൺ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.