കീടനാശിനി അബദ്ധത്തില്‍ ചായയില്‍ ചേര്‍ത്തു; യുപിയില്‍ കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

കീടനാശിനി അബദ്ധത്തില്‍ ചായയില്‍ ചേര്‍ത്തു; യുപിയില്‍ കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അലിഗഡ്: ചായപ്പൊടി എന്ന് തെറ്റിദ്ധരിച്ച് കീടനാശിനി ചേർത്തു. ചായ കുടിച്ച രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരും അയൽവാസിയും മരിച്ചു. മെയിൻപുരി ജില്ലയിലെ ഔച്ച പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള നഗ്ല കൻഹായ് ഗ്രാമത്തിലാണ് സംഭവം.

ശിവങ് കുമാർ (6), സഹോദരൻ ദിവ്യാൻഷ് കുമാർ (5), ഇവരുടെ അച്ഛൻ ശിവാനന്ദ് കുമാർ (37), ഭാര്യാപിതാവ് രവീന്ദർ സിംഗ് (60), അയൽവാസിയായ സോബ്രാൻ സിങ് (40) എന്നിവരാണ് മരിച്ചത്.

രാവിലെ ചായ ഉണ്ടാക്കുന്നതിനിടയിൽ ചായപ്പൊടി എന്ന് കരുതി കുട്ടികളിൽ ഒരാൾ അബദ്ധത്തിൽ കീടനാശിനി ചേർക്കുകയായിരുന്നു. ചായകുടിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഉടൻതന്നെ അഞ്ചു പേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അഞ്ചു പേരുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കൂടാതെ ചായപ്പൊടി, പാൽ, മറ്റ് സാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അഡീഷണൽ എസ്പി രാജേഷ് കുമാർ പറഞ്ഞു.

വ്യാഴാഴ്‌ച രാവിലെ ഫിറോസാബാദിലെ തിലക്പൂർ ഗ്രാമവാസിയായ രവീന്ദ്ര സിംഗ് കുടുംബത്തെ കാണാൻ ശിവാനന്ദിന്റെ വീട്ടിൽ എത്തിയപ്പോൾ പ്രഭാത ഭക്ഷണത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. അയൽപക്കത്ത് താമസിക്കുന്ന സോബ്രാൻ സിങ്ങും. ചായ കുടിക്കാൻ അവരോടൊപ്പം ചേർന്നു. പെട്ടെന്ന് രവീന്ദ്രനും സോബ്രാനും രണ്ട് കുട്ടികളും ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് ഗ്രാമവാസിയായ സതേന്ദർ സിംഗ് പറഞ്ഞു.

കീടനാശിനിയുടെ പാക്കേജിംഗ് ഒരു ചായ പാക്കറ്റിനോട് സാമ്യമുള്ളതിനാൽ കുട്ടി ആശയക്കുഴപ്പത്തിലാവുകയും അബദ്ധത്തിൽ കീടനാശിനി ചേർക്കുകയും ആയിരുന്നുവെന്ന് ഔച്ച എസ്എച്ച്ഒ അരവിന്ദ് കുമാർ വ്യക്തമാക്കി. 

കൂടുതൽ വ്യക്തതക്കായി ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് മെയിൻപുരി ചീഫ് മെഡിക്കൽ ഓഫീസർ പിപി സിംഗ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.