ഭക്ഷണത്തില്‍ പല്ലിയുടെ അവശിഷ്ടം; 12 വിദ്യാര്‍ത്ഥിനികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭക്ഷണത്തില്‍ പല്ലിയുടെ അവശിഷ്ടം; 12 വിദ്യാര്‍ത്ഥിനികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൈദരാബാദ്: പല്ലികളുടെ അവശിഷ്ടമടങ്ങിയ ഭക്ഷണം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ ജങ്കാവ് ജില്ലയില്‍ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ (കെജിബിവി) വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്ത്രണ്ടോളം വിദ്യാര്‍ത്ഥിനികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഒക്ടോബര്‍ 26 വ്യാഴാഴ്ച രാത്രിയാണ് സംഭവം. കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ചത്ത പല്ലിയുടെ അവശിഷ്ടങ്ങള്‍ അടങ്ങിയ ഭക്ഷണം മെസ് ജീവനക്കാര്‍ വിളമ്പിയത്.

കുക്കുമ്പര്‍ ചട്ണിയിലാണ് ചത്ത പല്ലികളുടെ അവശിഷ്ടം കണ്ടത്. ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും വയറു വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. സംഭവം രക്ഷിതാക്കളെ അറിയിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. എന്നാല്‍ കുട്ടികളില്‍ ചിലര്‍ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ഹോസ്റ്റലില്‍ എത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ജങ്കാവ് ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചട്ണിയില്‍ മത്സ്യ മാംസം അടങ്ങിയതാവാം എന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ കരുതിയത്. എന്നാല്‍ ചില കുട്ടികള്‍ കഴിച്ച ഭക്ഷണത്തില്‍ പല്ലികളുടെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. ഇതോടെ കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസം വാര്‍ധന്നപേട്ടയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലും പല്ലി അവശിഷ്ടം അടങ്ങിയ ഭക്ഷണം കഴിച്ച് 40 ഓളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം സംഭവം വിവാദമായതോടെ മെസ് കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.