തൈറോയിഡ് ഗ്രന്ഥിയില്‍ നിന്ന് നീക്കം ചെയ്തത് 'തേങ്ങയേക്കാള്‍ വലിപ്പമുള്ള' മുഴ; ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നെന്ന് ഡോക്ടര്‍മാര്‍

തൈറോയിഡ് ഗ്രന്ഥിയില്‍ നിന്ന് നീക്കം ചെയ്തത് 'തേങ്ങയേക്കാള്‍ വലിപ്പമുള്ള' മുഴ; ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് തേങ്ങയുടെ വലിപ്പുമുള്ള മുഴ നീക്കം ചെയ്തു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ബിഹാര്‍ സ്വദേശിയായ 72കാരന്റെ സങ്കീര്‍ണമായ ശസ്ത്രക്രിയ. രോഗിയുടെ ശബ്ദം സംരക്ഷിക്കുന്നത് ഉള്‍പ്പെടെ ഏറെ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ആറ് മാസക്കാലമായി ബഗുസരായ് സ്വദേശിയായ രോഗിക്ക് ശ്വസിക്കാനും ഭക്ഷണം കഴിക്കാനും ഏറെ ബുദ്ധിമുട്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ നിരവധി വര്‍ഷത്തിനുള്ളില്‍ 250 ലധികം തൈറോയ്ഡ് മുഴകള്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്രയും സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നാണ് ശസ്ത്രക്രിയയെക്കുറിച്ച് സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നത്. മുഴയ്ക്ക് അത്രയേറെ വലിപ്പമുണ്ടായിരുന്നു. ഒരു തേങ്ങയെക്കാള്‍ വലിപ്പം ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍ സംഗീത അഗര്‍വാള്‍ പറഞ്ഞു.

മുഴ നീക്കം ചെയ്യുമ്പോള്‍ രോഗിയുടെ ശബ്ദം സംരക്ഷിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മൂന്ന് മണിക്കൂറിലധികം സമയമെടുത്താണ് രോഗിയുടെ തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് മുഴ നീക്കിയതെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.