ദുബായ്: വാറ്റ് നിയമത്തില്‍ മാറ്റം വരുത്തി യുഎഇ ധനമന്ത്രാലയം. 2017 ലെ ഫെഡറല്‍ ഡിക്രി നിയമത്തിലെ വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയിട്ടുളളത്. 2023 ജനുവരി ഒന്നിന് ഇത് പ്രാബല്യത്തിലാകും. ജിസിസി ഏകീകൃത വാറ്റ് ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തിലെ മികച്ച സേവനത്തിന് അനുസൃതമായാണ് ഭേദഗതികള്‍.
പ്രധാനഭേദഗതികള്‍ നികുതി നല്‍കേണ്ട ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന രജിസ്ട്രർ ചെയ്ത വ്യക്തികള്‍ക്ക് അവരുടെ വിതരണം സീറോ റേറ്റഡ് ആണെങ്കിലോ സീറോ റേറ്റഡ് സപ്ലൈകളല്ലാതെ മറ്റെന്തെങ്കിലും സപ്ലൈകൾ അവർ നടത്തുന്നില്ലെങ്കിലോ വാറ്റില്‍ നിന്ന് ഒഴിവാക്കുന്നതിനായി അപേക്ഷിക്കാം
നികുതി ഇന്‍വോയ്സുകള്‍ നല്‍കുന്നതിനുളള സമയപരിധിയില്‍ ഔട്ട് പുട് ടാക്സ് സെറ്റില്‍ ചെയ്യാനുളള ടാക്സ് ക്രെഡിറ്റ് നോട്ടിന് 14 ദിവസത്തെ സമയ പരിധി നല്‍കും. രജിസ്ട്രേഷന്‍ ചെയ്ത വ്യക്തികളുടെ രജിസ്ട്രേഷന്‍ ഫെഡറല്‍ ടാക്സ് അതോറിറ്റി പ്രത്യേക കേസുകളില്‍ റദ്ദാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.