ദോഹ: നവംബർ 20 ന് ആരംഭിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ഖത്തറിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമെതിരെയുളള മുന്‍വിധി തിരുത്താനുളള അവസരമാകുമെന്ന് ഫിഫ പ്രസിഡന്‍റ് ഇവന്‍ ഫാന്‍റിനോ. പലരും ഇപ്പോഴും ഗള്‍ഫ് നാടുകളെ കുറിച്ച് മുന്‍വിധികള്‍ ഉളളവരാണ്. ദൗർഭാഗ്യകരമാണത്. ഖത്തറിലുണ്ടായ മാറ്റങ്ങള്‍ തന്നെ പ്രത്യക്ഷ ഉദാഹരണം. തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പിലാക്കിയ രാജ്യമാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു. ഈ ലോകകപ്പ് ഖത്തറിനും മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും മികച്ചൊരു അധ്യായമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗദി അറേബ്യയില്‍ നടന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030 ല്‍ ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ ശ്രമിക്കുകയാണ് സൗദി. ഈജിപ്ത് , ഗ്രീസ് എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ആതിഥേയത്വം വഹിക്കാനാണ് സൗദി ആലോചിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.