കോവിഡ് മുന്‍കരുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തർ

കോവിഡ് മുന്‍കരുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തർ

ദോഹ: അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ഇഹ്തെറാസ് ആപിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണമെന്ന നിബന്ധന ഖത്തർ നിർത്തലാക്കുന്നു. നവംബർ ഒന്നുമുതല്‍ ഇഹ്‌തെറാസ് ഗ്രീന്‍ വ്യവസ്ഥ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം മതിയെന്നാണ് തീരുമാനം. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഖത്തർ പൗരന്മാരും താമസക്കാരും സന്ദർശകരും അടച്ചിട്ട പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ ഇഹ്തെറാസില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണമെന്നതായിരുന്നു കോവിഡ് പശ്ചാത്തലത്തില്‍ നല്‍കിയിരുന്ന നിർദ്ദേശം.


കോവിഡ് ഭീതി ഒഴിഞ്ഞതോടെയാണ് നിബന്ധനകളില്‍ ഇളവ് നല‍്കുന്നത്. പുതിയ തീരുമാനപ്രകാരം പൊതു,സ്വകാര്യ ഇടങ്ങളിലെ വാണിജ്യ സമുച്ചയങ്ങൾ, ജിംനേഷ്യങ്ങൾ, കായിക പരിപാടി നടക്കുന്ന വേദികൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ, റെസ്റ്ററന്‍റുകള്‍, കഫേകൾ, അമ്യൂസ്‌മെൻ്റ് പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ബ്യൂട്ടി സലൂണുകൾ, വിവാഹ വേദികൾ, നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ, സിനിമ തിയറ്ററുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഇത് നിർബന്ധമല്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.