എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാംഹീം കുഞ്ഞിനെ ലേക്ക്-ഷോർ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. മുസ്ലീം ലീഗ് അടിയന്തര യോഗം കൂടാൻ തീരുമാനിച്ചു.
2019 ൽ ആരംഭിച്ച വിജിലൻസ് അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ആണ് ഇപ്പോൾ അറസ്റ്റിന് വഴി വച്ചതു. ആരോഗ്യസ്ഥിതി മോശമായതിനാൽ ആശുപത്രി വിട്ടു പോകരുത് എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാൽ, ഓൺലൈൻ ആയി കോടതിയിൽ ഹാജരാക്കി തുടർനടപടികളിലേക്ക് പോകും എന്ന് വിജിലന്‍സ് അറിയിച്ചു.
എന്നാൽ ഇലക്ഷൻ അടുത്ത് നില്ക്കുമ്പോൾ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ലക്ഷ്യം വച്ച് ഇടതുപക്ഷം നടത്തുന്ന മുതലെടുപ്പാണ് എന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.