തിരുവനന്തപുരം: മ്യൂസിയത്തും കുറവന്‍കോണത്തും അക്രമം നടത്തിയത് രണ്ട് പേരെന്ന് പൊലീസിന്റെ പ്രാഥമിക സ്ഥിരീകരണം. മ്യൂസിയത്ത് സ്ത്രീയെ അക്രമിച്ചയാള്‍ ഉയരമുള്ള വ്യക്തിയാണ്. ശാരീരിക ക്ഷമതയുള്ളയാളാണ് മ്യൂസിയം ആക്രമണത്തിന് പിന്നിലെന്നാണ് സ്ഥിരീകരണം. സി.സി.ടി.വി ദൃശ്യങ്ങളില്‍ ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചാണ് ഉയരം വിലയിരുത്തിയത്. കുറവന്‍കോണത്ത് അക്രമം നടത്തിയ ആള്‍ക്ക് മറ്റൊരു ശാരീരിക രൂപമെന്നുമാണ് നിഗമനം.
മ്യൂസിയം അതിക്രമത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്ന് തിരുവനന്തപുരം സിറ്റി ഡി.സി.പി അജിത് കുമാര്‍ പ്രതികരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്. അക്രമ സംഭവങ്ങള്‍ നടത്തിയത് ഒരാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അക്രമിയെ എത്രയും വേഗം കണ്ടെത്താനാകും.
കസ്റ്റഡിയിലെടുത്തവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പ്രതി സഞ്ചരിച്ച വാഹനത്തെക്കുറിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ വീണ്ടും അതിക്രമം ഉണ്ടായി. ബുധനാഴ്ച രാത്രി അതിക്രമം നടത്തിയ അതേയാള്‍ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. എന്നാല്‍ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഇതിനിടെ ബുധനാഴ്ച എത്തിയ അതേ ആള്‍ തന്നെയാണ് ഇന്നലെയും എത്തിയതെന്ന് കുറവന്‍കോണത്തെ വീട്ടമ്മ അശ്വതി നായര്‍ പ്രതികരിച്ചു. പ്രതി വീണ്ടും വീട്ടിലെത്തിയതില്‍ ആശങ്കയുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും വീട്ടമ്മ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.