ഡല്‍ഹി കലാപത്തിലും സിദ്ദിഖ് കാപ്പന് പങ്ക്; കലാപക്കേസ് പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടുവെന്നും കുറ്റപത്രം

ഡല്‍ഹി കലാപത്തിലും സിദ്ദിഖ് കാപ്പന് പങ്ക്; കലാപക്കേസ് പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടുവെന്നും കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ സിദ്ദിഖ് കാപ്പന് നിര്‍ണായക പങ്കെന്ന് കണ്ടെത്തല്‍. കലാപക്കേസ് പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. യുപി പോലീസ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ലക്നൗ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇകാര്യം വ്യക്തമാക്കുന്നത്.

ഡല്‍ഹിയില്‍ കലാപം നടക്കുന്ന വേളയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും കലാപകാരികള്‍ക്കുമിടയില്‍ നിന്ന് സന്ദേശങ്ങള്‍ കൈമാറിയിരുന്നത് സിദ്ദിഖ് കാപ്പനായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ ആയുധങ്ങളും പെട്രോള്‍ ബോംബും സജ്ജമാക്കി വെച്ചിരുന്നു. ഡല്‍ഹി പൊലീസിന്റെ ശ്രദ്ധ ഷഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ കലാപത്തിലേക്ക് തിരിഞ്ഞ സമയത്താണ് വടക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് ശ്രമം നടത്തിയത്.

ഡല്‍ഹി കലാപക്കേസിലെ പ്രതികളായ നിരവധി പേരുമായി കാപ്പന്‍ നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നു. കലാപക്കേസില്‍ ഇവര്‍ പിടിയിലായപ്പോഴും നിയമസഹായം നല്‍കാനെത്തിയത് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് കീഴിലുള്ള മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒയാണ്. കലാപം അവസാനിച്ചയുടന്‍ കാപ്പനെ എന്‍സിഎച്ച്ആര്‍ഒ ദേശീയ കോ ഓര്‍ഡിനേറ്ററായി നിയമിച്ചു.

മനുഷ്യാവകാശ സംഘടനയുടെ മറവില്‍ ഇവര്‍ കലാപക്കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് തുടര്‍ന്നു. ഈ സമയത്തെല്ലാം ഷഹീന്‍ ബാഗിലെ എന്‍സിഎച്ച്ആര്‍ഒ ഓഫീസിലായിരുന്നു കാപ്പന്റെ താമസം എന്നാണ് കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.