യുഎഇയില്‍ നവംബർ മാസത്തെ ഇന്ധനവില ഇന്ന് പ്രഖ്യാപിക്കും

യുഎഇയില്‍ നവംബർ മാസത്തെ ഇന്ധനവില ഇന്ന് പ്രഖ്യാപിക്കും

ദുബായ്: യുഎഇയില്‍ നവംബർ മാസത്തേക്കുളള ഇന്ധനവില ഇന്ന് പ്രഖ്യാപിച്ചേക്കും. ഒക്ടോബറില്‍ ഇന്ധനവില കുറഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ആഗോള സാഹചര്യത്തിന് അനുസൃതമായി ഇന്ധനവില കൂടിയത്. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 63ഫില്‍സായി ഉയർന്നിരുന്നു.എന്നാല്‍ ഓഗസ്റ്റ് മുതല്‍ ഇന്ധനവിലയിലുണ്ടാകുന്ന കുറവ് ആശ്വാസമായിരുന്നു.ഒക്ടോബറിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരുന്നു നിരക്ക്. 

ജൂലൈയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 1.6 ദിർഹത്തിന്‍റെ ഇടിവാണുണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ ഏറ്റകുറച്ചിലുകള്‍ ഇത്തവണത്തെ ഇന്ധനവിലയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.