ന്യൂഡൽഹി: ഏഴ് മാസമായി കോമയിൽ തുടരുന്ന യുവതി കുഞ്ഞിന് ജന്മം നൽകി. ട്രോമ സെന്ററിൽ ചികിത്സയിൽ തുടരുന്ന ഷാഫിയ എന്ന 23 കാരിയാണ് ഒക്ടോബർ 22ന് പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് യുവതി കോമയിലായത്. സംഭവ സമയത്ത് ഇവർ 40 ദിവസം ഗർഭിണിയായിരുന്നു. ബുലന്ദ് ഷഹറിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഏപ്രിൽ 11 നാണ് ഷാഫിയയെ എയിംസിൽ പ്രവേശിപ്പിച്ചത്. ഇതിനകം നാല് ന്യൂറോ സർജിക്കൽ ഓപ്പറേഷനുകൾക്ക് ഇവർ വിധേയയായി.
ഗർഭകാലം 18ാം ആഴ്ചയിലെത്തിയപ്പോൾ ഷാഫിയയെ അൾട്രാ സൗണ്ട് സ്കാനിങ്ങിനു വിധേയ ആക്കുകയും കുഞ്ഞ് ആരോഗ്യവിധിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന് ജനിതക വൈകല്യങ്ങളോ മറ്റോ ഇല്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഗർഭചിദ്രം വേണ്ടെന്ന് മെഡിക്കൽ ടീം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.
ഷാഫിയ ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ് ഷാഫി പൂർവ്വാസത്തിലേക്ക് എത്താൻ പത്ത് മുതൽ 15 ശതമാനം സാധ്യതയാണ് ഉള്ളതെന്ന് ന്യൂറോസർജനായ ഡോക്ടർ ദീപക് ഗുപ്ത പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.