യുഎഇയിലെ അംഗീകൃത ഇന്‍റർനെറ്റ് കാളിംഗ് ആപ്പുകള്‍ ഏതൊക്കെ, അറിയാം

യുഎഇയിലെ അംഗീകൃത ഇന്‍റർനെറ്റ് കാളിംഗ് ആപ്പുകള്‍ ഏതൊക്കെ, അറിയാം

ദുബായ്:ഏറ്റവും വേഗതയേറിയ ഇന്‍റർനെറ്റ് സേവനം ഗുണനിലവാരത്തോടെ നല്കുന്ന ലോകരാജ്യങ്ങളിലൊന്നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇന്‍റർനെറ്റ് ഉപയോഗത്തില്‍ ശക്തമായ നിയമവും രാജ്യത്തുണ്ട്. 17 ആപ്പുകളിലെ വോയ്‌സ് ഓവർ ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ കോളുകളാണ് രാജ്യത്ത് അനുവദിച്ചിട്ടുളളത്. വോയ്പ് കോളുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നു.

രാജ്യത്ത് അനുവദനീയമായ 17 വോയ്പ് ആപ്ലിക്കേഷനുകള്‍ ഇവയാണ്.

1. മൈക്രോസോഫ്റ്റ്
2. ബിസിനസ് ആവശ്യത്തിനായുളള സ്കൈപ്പ്
3. സൂം
4. ബ്ലാക്ക്ബോർഡ്
5. ഗൂഗിള്‍ ഹാംഗൗട്ട് മീറ്റ്
6. സിസ്കോ വെബെക്സ്
7.അവായ സ്പേസുകള്‍
8. ബ്ലൂജീന്‍സ്
9. സ്ലാക്ക്
10. ബോട്ടിം
11. എച്ച് ഐയുമെസെഞ്ചർ
12.വോയിക്കോ
13.സിഎംഇ
14. എത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റ്
15. മാട്രിക്സ്
16. ടോട്ടോക്ക്
17.കോമറ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.