കുന്നപ്പിള്ളിക്കെതിരായ കേസില്‍ പ്രതി ചേര്‍ത്തതില്‍ പ്രതിഷേധം: അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചു; കേസുകള്‍ മാറ്റിവച്ചു

കുന്നപ്പിള്ളിക്കെതിരായ കേസില്‍ പ്രതി ചേര്‍ത്തതില്‍ പ്രതിഷേധം: അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചു; കേസുകള്‍ മാറ്റിവച്ചു

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ അഭിഭാഷകരെ പൊലീസ് പ്രതി ചേര്‍ത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചു. ഇതോടെ കോടതി നടപടികള്‍ തടസപ്പെട്ടു.

കോടതി ചേര്‍ന്ന സമയത്ത് അഭിഭാഷര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് പരിഗണിക്കേണ്ട കേസുകള്‍ മാറ്റി വച്ചു. അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്താണ് അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്.

യുവതിയെ മര്‍ദിച്ചെന്ന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അഡ്വ. അലക്‌സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ എല്‍ദോസ് മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.