ചെന്നൈ: വിദേശ ജോലി വാഗ്ദാനം ചെയ്ത് ചെന്നൈയില്‍ കോടികളുടെ തട്ടിപ്പ്. ചെന്നൈ ടീ നഗറിലുള്ള നബോസ് മറീന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പിന് ഇരയായി.
ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപ വരെ സംഘം വാങ്ങിയെന്ന് തട്ടിപ്പിന് ഇരയായവര്‍ പരാതിയില്‍ പറയുന്നു. മലേഷ്യ, തായ്ലന്‍ഡ്, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
വ്യാജ ഓഫര്‍ ലെറ്ററും വ്യാജ വീസയും ടിക്കറ്റും നല്‍കി പണം കൈക്കലാക്കിയ ശേഷം നടത്തിപ്പുകാര്‍ മുങ്ങുകയായിരുന്നു. വഞ്ചിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞ് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ ഓഫീസിന് മുന്നില്‍ തടിച്ചു കൂടി.
ലഭിച്ച വിമാന ടിക്കറ്റും വിസയും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ചെന്നൈയിലെ ഓഫീസിലേക്കെത്തിയത്. എന്നാല്‍ ഓഫീസ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ചെന്നൈ ടീ നഗര്‍ പൊലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.