സൗദി അറേബ്യ രേഖപ്പെടുത്തിയത് ഉയർന്ന സാമ്പത്തിക വളർച്ചയെന്ന് റിപ്പോർട്ട്

സൗദി അറേബ്യ രേഖപ്പെടുത്തിയത് ഉയർന്ന സാമ്പത്തിക വളർച്ചയെന്ന് റിപ്പോർട്ട്

ദമാം: ജി 20 രാജ്യങ്ങളില്‍ ഉയർന്ന സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയത് സൗദി അറേബ്യയെന്ന് റിപ്പോർട്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്‍റ് (ഒ ഇ സി ഡി പുറത്തിറക്കിയ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ വർഷത്തോടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ 9.9 ശതമാനം വളർച്ച നേടും. 2030 ഇൽ ആറ് ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും നയപരമായ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും വിപണി അധിഷ്ഠിത സമ്പദ് വ്യവസ്ഥകളുള്ള 37 രാജ്യങ്ങളുടെ സർക്കാർ സഹകരിക്കുന്ന പ്രത്യേക ഫോറമാണ് ഒ ഇ സി ഡി. അതേസമയം സൗദിയുടെ ഘടനാപരമായ പരിഷ്കാരങ്ങൾ തുടർച്ചയായി നടപ്പാക്കുന്നത് ശക്തവും സമഗ്രവും പരിസ്ഥിതി സൗഹൃദവുമായ വീണ്ടെടുക്കാൻ നടത്താൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.